ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സര്‍പ്രൈസ് സമ്മാനം; ഹൃദയസ്പർശിയായ വീഡിയോ

Published : Dec 19, 2022, 09:06 PM ISTUpdated : Dec 19, 2022, 09:12 PM IST
ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സര്‍പ്രൈസ് സമ്മാനം; ഹൃദയസ്പർശിയായ വീഡിയോ

Synopsis

ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്‍റെ ഇളയ സഹോദരന് ഒരു ജോഡി സ്‌നിക്കേഴ്സും സോക്സും കൊണ്ട് സർപ്രൈസ് നൽകുന്ന യുവാവിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. 

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.  അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്‍റെ ഇളയ സഹോദരന് ഒരു ജോഡി സ്‌നിക്കേഴ്സും സോക്സും കൊണ്ട് സർപ്രൈസ് നൽകുന്ന യുവാവിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.  

ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേയ്ക്ക് പ്രവേശിക്കുന്ന യുവാവ് സ്‌നിക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വച്ചതിന് ശേഷം അനിയനെ ഉണർത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്‍ സന്തോഷം കൊണ്ട് കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ചേട്ടനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

'അവന്‍റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം കൊണ്ട്  ഇളയ സഹോദരന് വാങ്ങിയ ബ്രാന്‍റഡ് ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം'- എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2 ദശലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ശരിക്കും കണ്ണ് നിറഞ്ഞു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. ഭാവിയില്‍ ഈ യുവാവിന് ധാരാളം സമ്പാദിക്കാന്‍ കഴിയട്ടെ എന്നും പലരും ആശംസകള്‍ അറിയിച്ചു. 

 

Also Read: ബാത്ത്‍റൂമിനുള്ളില്‍ വളര്‍ത്തുപൂച്ചയുമായി 'ഡോര്‍ ഹോക്കി' കളിക്കുന്ന യുവതി; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പെർഫ്യും എങ്ങനെ ഉപയോഗിക്കണം? ഇങ്ങനെ ഉപയോ​ഗിച്ചാൽ വലിയ അപകടം
​തിളങ്ങുന്ന ചർമ്മത്തിന് ഇനി വീട്ടിലുണ്ടാക്കാം ബോഡി ഓയിൽ; അറിയേണ്ടതെല്ലാം