Cafe Arpan : ഭിന്നശേഷിക്കാര്‍ നടത്തുന്ന കഫേ; ഇനിയും മുന്നോട്ടുപോകാൻ സഹായമഭ്യര്‍ത്ഥിക്കുന്നു

By Web TeamFirst Published May 17, 2022, 11:48 PM IST
Highlights

2018ലാണ് സന്നദ്ധ പ്രവര്‍ത്തകയായ അഷയ്തയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 'കഫേ അര്‍പൺ' തുടങ്ങുന്നത്. ഭക്ഷണം വയ്ക്കുന്നതും വിളമ്പുന്നതും തൊട്ട് എല്ലാ ജോലികളും ചെയ്യുന്നത് ഭിന്നശേഷിക്കാര്‍

'നോര്‍മല്‍' ആയവരില്‍ നിന്ന് വ്യത്യസ്തരാണെന്ന കാരണത്താല്‍ സമൂഹത്തില്‍ എല്ലായ്പോഴും പിന്നില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. മറ്റുള്ളവര്‍ക്ക് മുമ്പില്‍ 'കാല്‍ക്കാശിന് കൊള്ളില്ലെ'ന്ന് എഴുതി തള്ളപ്പെട്ടവര്‍. ഭിന്നശേഷിക്കാരായ ( Differently Abled )  ആളുകള്‍ നേരിടുന്ന സാമൂഹികവും വൈകാരികവുമായ ( Social and Emotional ) അനീതികളെ ഇങ്ങനെ എളുപ്പത്തിലൊന്നും പറഞ്ഞൊപ്പിക്കാന്‍ കഴിയില്ല. 

എന്നാല്‍ നാം 'നോര്‍മല്‍' എന്ന് നാം കണക്കാക്കുന്ന ആരെക്കാളും മിടുക്കോടെയല്ലേ ഇവര്‍ ഓരോരുത്തരും ഈ സമൂഹത്തില്‍ തുടരുന്നത്? ഇവരുടെ അതിജീവനം തന്നെയാണ് ഏറ്റവും വലിയ പോരാട്ടവും വിജയവും എന്ന് പറയാൻ സാധിക്കില്ലേ?

മുംബൈയിലെ 'കഫേ അര്‍പൺ' ഇതിനുദാഹരണമാണ്. 2018ലാണ് സന്നദ്ധ പ്രവര്‍ത്തകയായ അഷയ്തയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 'കഫേ അര്‍പൺ' തുടങ്ങുന്നത്. ഭക്ഷണം വയ്ക്കുന്നതും വിളമ്പുന്നതും തൊട്ട് എല്ലാ ജോലികളും ചെയ്യുന്നത് ഭിന്നശേഷിക്കാര്‍. 

അധികവും ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് കഫേയില്‍ ജോലി ചെയ്യുന്നത്. ഇവരെക്കുറിച്ച് അന്ന് തന്നെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീടും പലപ്പോഴും വാര്‍ത്തകളില്‍ 'കഫേ അര്‍പണ്‍' ഇടം നേടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസും ഇവര്‍ക്കൊപ്പം കൈകോര്‍ത്ത് പിടിച്ചിരുന്നു.

ഇപ്പോഴിതാ 'കഫേ അര്‍പണി'ന് മുന്നോട്ടുപോകാൻ സുമനസുകളുടെ സഹായം തേടുകയാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. കഫേ നടത്താന്‍ നിലവിൽ തന്നെ നേരിടുന്ന പ്രശ്നങ്ങൾ ഇവര്‍ എണ്ണിപ്പറയുന്നു. ഇനിയും ഭിന്നശേഷിക്കാരായ ആളുകളെ ജോലിക്കെടുത്ത് അവരുടെ ജീവിതം സുരക്ഷിതമാക്കണം. അതിന് സഹായമെത്തിയേ തീരൂ. 

കഫേയില്‍ ജോലിക്കെത്തുന്ന ഭിന്നശേഷിക്കാരായ ഓരോ വ്യക്തിയെയും പ്രത്യേകം പരിശീലനം നല്‍കിയാണ് ജോലി ചെയ്യാന്‍ പര്യാപ്തരാക്കുന്നത്. ചെറിയ കാര്യങ്ങള്‍ തൊട്ട് തന്നെ ഈ പരിശീലനം ആവശ്യമായി വരും. പരിശലനം ലഭിച്ച ജീവനക്കാരെല്ലാം തന്നെ വളെരയധികം സമര്‍പ്പണത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരെ പിന്തുണയ്ക്കാനും അതുവഴി ഈ മുന്നേറ്റത്തിന്‍റെ ഭാഗമാകാനും താൽപര്യപ്പെടുന്നവര്‍ക്ക്

Also Read:- അവര്‍ വിളിക്കുന്നു; ജീവിതം തരാതിരുന്ന രുചികള്‍ വിളമ്പിവച്ച്...

 

ഓട്ടിസ്റ്റിക് ആയ മകനെ 'പൊട്ടന്‍' എന്ന് വിളിച്ച് കമന്റ്; അമ്മയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു... ഓട്ടിസ്റ്റിക് ആയ മകനെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ചെയ്തയാള്‍ക്കെതിരെ അമ്മയുടെ ശ്രദ്ധേയമായ കുറിപ്പ്. കോട്ടയം സ്വദേശിയായ പ്രീത ജി പിയാണ് ഫേസ്ബുക്കില്‍ മകനെ അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റിനെതിരെ വിശദമായ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹമോചിതയായ പ്രീത തനിയെ ആണ് മകനെ വളര്‍ത്തുന്നത്. ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണെന്ന് നമുക്കെല്ലാം അറിയാം. ഇതിന്റെ വിവിധ വശങ്ങളെ കുറിച്ച് തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രീത എഴുതിയ കുറിപ്പുകളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു... Read More...

click me!