Food Art : ഈ പാവ് ബാജിക്ക് ഒരു പ്രത്യേകതയുണ്ട്; കാണാം വീഡിയോ

Published : May 17, 2022, 10:36 PM IST
Food Art : ഈ പാവ് ബാജിക്ക് ഒരു പ്രത്യേകതയുണ്ട്; കാണാം വീഡിയോ

Synopsis

ഭക്ഷണത്തോട് പ്രിയമില്ലാത്തവര്‍ അത്രയും വിരളമാണ്, അതുകൊണ്ട് തന്നെയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും മറ്റും ഇത്രയധികം കാഴ്ചക്കാരെ കിട്ടുന്നത്. ഇങ്ങനെ വരുന്ന ചില വീഡിയോകളെങ്കിലും പിന്നീട് അമ്പരപ്പിക്കുന്ന, അല്ലെങ്കിൽ നമ്മെ കൗതുകത്തിലാഴ്ത്തുന്ന ചില 'സര്‍പ്രൈസുകള്‍' കാത്തുവയ്ക്കാറുണ്ട്.

എല്ലാ ദിവസവും സോഷ്യൽ മീഡിയയിലൂടെ ( Social Media ) വ്യത്യസ്തമായ പലതരം വീഡിയോകളും ഫോട്ടോകളുമെല്ലാം ( Viral Videos ) നാം കാണാറുണ്ട്. ഇവയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണെങ്കില്‍ നമ്മള്‍ പെട്ടെന്ന് തന്നെ അതില്‍ ക്ലിക്ക് ചെയ്ത് നോക്കാറുമുണ്ട്. ഭക്ഷണത്തോട് പ്രിയമില്ലാത്തവര്‍ അത്രയും വിരളമാണ്, അതുകൊണ്ട് തന്നെയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും മറ്റും ഇത്രയധികം കാഴ്ചക്കാരെ കിട്ടുന്നത്. 

ഇങ്ങനെ വരുന്ന ചില വീഡിയോകളെങ്കിലും പിന്നീട് അമ്പരപ്പിക്കുന്ന, അല്ലെങ്കിൽ നമ്മെ കൗതുകത്തിലാഴ്ത്തുന്ന ചില 'സര്‍പ്രൈസുകള്‍' കാത്തുവയ്ക്കാറുണ്ട്. പ്രത്യക്ഷത്തിൽ ചോക്ലേറ്റോ, ചിക്കനോ ആണെന്ന് കണ്ട് കൊതിയോടെ ലിങ്ക് തുറന്നുനോക്കുമ്പോൾ കാണുക അവയോടെല്ലാം സാമ്യമുള്ള പെയിന്‍റിംഗോ ശിൽപമോ മറ്റെന്തെങ്കിലും ആര്‍ട്ടോ എല്ലാം ആകാം. 

എന്തായാലും അത്തരത്തില്‍ ഇൻസ്റ്റഗ്രാമിൽ വ്യാപകാമയി ശ്രദ്ധ ലഭിച്ചൊരു 'ഫുഡ് ആര്‍ട്ടി'നെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ruandchai'എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രസരമായ വീഡിയോ വന്നിരിക്കുന്നത്. രുച്ച എന്ന ലേഡി ആര്‍ട്ടിസ്റ്റാണ് ഈ അമ്പരപ്പിക്കുന്ന ആര്‍ട്ട് ചെയ്തിരിക്കുന്നത്. 

സ്ട്രീറ്റ് ഫുഡ് വിഭവങ്ങളില്‍ നിന്ന് പിന്നീട് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ സ്ഥാനം പിടിച്ച പാവ് ബാജി എന്ന വിഭവത്തെ ഏറെ 'റിയലിസ്റ്റിക്' ആയ രീതിയില്‍ പെയിന്‍റ് ചെയ്തെടുത്തിരിക്കുകയാണ് രുച്ച. ഇത് പെയിന്‍റ് ചെയ്ത് പൂര്‍ണരൂപത്തിലേക്ക് ആക്കിയെടുക്കും വരെയുള്ള ഘട്ടങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പങ്കുവച്ചിരിക്കുകയാണ് ഇവര്‍.

ഒരു പാവ് ബാജി ആരാധിക എന്ന നിലയിൽ ഏറെ നാളായി ഇങ്ങനെയൊരു പെയിന്‍റിംഗ് ചെയ്യണമെന്ന് ആശിച്ചിരുന്നുവെന്ന് വീഡിയോയ്ക്കൊപ്പം രുച്ച കുറിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. 'റിയലിസ്റ്റിക്' ആയ പെയിന്‍റിംഗിന് അഭിനന്ദനങ്ങളും ഏറെ ലഭിച്ചിരിക്കുന്നു. മുമ്പും ഇത്തരത്തിലുള്ള 'റിയലിസ്റ്റിക് ആര്‍ട്ടി'ലൂടെ ശ്രദ്ധേയയായ ആര്‍ട്ടിസ്റ്റാണ് ഇവര്‍. 

വീഡിയോ കാണാം..

 

Also Read:-  കാഴ്ചയ്ക്ക് 'ബര്‍ഗര്‍', എന്നാല്‍ സംഭവം മറ്റൊന്ന്; രസകരമായ വീഡിയോ

 

'ആഹാ ഗ്രില്‍ഡ് മീറ്റ്' എന്ന് കൊതിച്ചെങ്കില്‍ തെറ്റി; സംഗതി വേറെയാ...ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് തന്നെയാണ് സോഷ്യല്‍ മീഡിയ ആയാലും യൂട്യൂബ് ആയാലുമെല്ലാം 'ഡിമാന്‍ഡ്' കൂടുതല്‍. അതുകൊണ്ടാണ് ഫുഡ് ബ്ലോഗര്‍മാരുടെ എണ്ണവും ഇത്രയും കൂടിവരുന്നത്. എന്തായാലും ഫുഡ് വീഡിയോകള്‍ എപ്പോഴും കാണുന്നത് സന്തോഷകരമായ ഒരനുഭവം തന്നെയാണ്.  എന്നാല്‍ ഈ അടുത്ത കാലങ്ങളിലായി ഫുഡ് വീഡിയികോളില്‍ രസകരമായ പല പരീക്ഷണങ്ങളും കാണാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ വന്നത് കേക്കുകളിലാണെന്ന് പറയാം. നിത്യോപയോഗ സാധനങ്ങളുടെ രൂപത്തിലും മറ്റും കേക്കുകള്‍ തയ്യാറാക്കുകയും അവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രശസ്തരാവുകയും ചെയ്തത് നിരവധി പേരാണ്...Read More...

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ