ചിത്രശലഭം പോലെ ആകാശ് അംബാനിയുടെ ഭാര്യയുടെ ചെരുപ്പ്; വില എത്രയെന്ന് സോഷ്യല്‍ മീഡിയ

Published : Jul 01, 2019, 09:34 PM ISTUpdated : Jul 02, 2019, 02:41 PM IST
ചിത്രശലഭം പോലെ ആകാശ് അംബാനിയുടെ ഭാര്യയുടെ ചെരുപ്പ്; വില എത്രയെന്ന് സോഷ്യല്‍ മീഡിയ

Synopsis

പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം ആരും മറന്നിട്ടുണ്ടാവില്ല. ധീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ്  ബാല്യകാല സുഹൃത്തുക്കളായ ആകാശും ശ്ലോകയും പ്രണയത്തിലാകുന്നത്.  റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. 

പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം ആരും മറന്നിട്ടുണ്ടാവില്ല.  അത്യാഡംബരത്തോടെ നടന്ന ചടങ്ങില്‍ രാഷ്ട്രീയ വ്യവസായ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ധീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ്  ബാല്യകാല സുഹൃത്തുക്കളായ ആകാശും ശ്ലോകയും പ്രണയത്തിലാകുന്നത്.  റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. 

വിവാഹം കഴിഞ്ഞാലും ഇരുവരുടെയും വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.  ശ്ലോകയുടെ ചിത്രങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.   മുംബൈയില്‍ നടന്ന  യുവരാജ് സിംഗിന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍  അംബാനി കുടുംബം എത്തിയിരുന്നു. വളരെ സ്റ്റൈലിഷായ വസ്ത്രമാണ് ശ്ലോക അന്ന് ധരിച്ചത്. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും നീല സ്കേര്‍ട്ടുമായിരുന്നു വസ്ത്രം. ഒപ്പം ഡയമണ്ട് കമ്മലും കൂടി ആയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ  ശ്ലോകയിലായിരുന്നു. 

അന്ന്  ശ്ലോക ധരിച്ച ചെരുപ്പാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ വാര്‍ത്ത. Sophia Webster's iconic butterfly heels ആണ് ശ്ലോക ധരിച്ചത്. ചെരുപ്പിന്‍റെ പുറകിലെ ചിത്രശലഭമാണ് ഹൈലൈറ്റ്. ലോകത്ത് ഏറ്റവും കൂടുതല്‍ സെലിബ്രേറ്റികള്‍ ധരിക്കുന്നത് ഈ ഹീല്‍സാണ്. 50,000 രൂപയാണ് ഇതിന്‍റെ വില. 
 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ