Latest Videos

വെറുതെ നിന്നാല്‍ മതി; ഇനി ശരീരഭാരം കുറയ്ക്കാം...

By Web TeamFirst Published Jun 16, 2019, 6:56 PM IST
Highlights

ഈ തടി കുറയ്ക്കാൻ  നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. 

ഈ തടി കുറയ്ക്കാൻ  നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊന്ന് പരീക്ഷിക്കാം. പ്രത്യേകിച്ച് കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട. വെറുതേ നിന്നാല്‍ മാത്രം മതി. അതേ, ദിവസവും കുറച്ച് മണിക്കൂറുകള്‍  വെറുതെ ഓഫീസില്‍ നിന്നാല്‍ മതി തടി കുറയുമെങ്കിലോ? കുറച്ച് സമയം നില്‍ക്കുന്നത് പോലും കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ന്യൂയോര്‍ക്കിലെ Rochester എന്ന സ്ഥലത്തെ  മയൊ ക്ലിനിക്കിലെ കാര്‍ഡിയോളജിസ്റ്റായ  Dr Francisco Lopez-Jimenezന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. അതില്‍ നില്‍ക്കുന്നവരിലെ കലോറി പെട്ടെന്ന് എരിഞ്ഞതായാണ് കണ്ടെത്തല്‍. നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിയുമത്രേ. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനം പറയുന്നത്. 

അധികനേരം ഇരിക്കുന്നത് വണ്ണം കൂട്ടും എന്നുമാത്രമല്ല, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് നമ്മുക്ക് എല്ലാവര്‍ക്കുമറിയാം. കായികാദ്ധ്വാനം ഇല്ലാതെ ഉദാസീനമായ ജീവിതശൈലിയാണെങ്കില്‍ അത് നിങ്ങളുടെ ആയുസ്സിനെ പോലും ബാധിച്ചേക്കാം. വെറുതേ ഇങ്ങനെ ഇരുന്നാല്‍ ശരീരത്തില്‍ ഫാറ്റ് അടിയും. നിങ്ങള്‍ വ്യായാമം ചെയ്യാത്തവരോ ജിമ്മില്‍ പോകാത്തവരോ ആണെങ്കില്‍ ദിവസവും കുറച്ച് സമയം നില്‍ക്കുന്നത് നല്ലതാണ്. 

click me!