വളർത്തു നായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ തലയിലേക്ക് പൂച്ച ചാടി; മധ്യവയസ്ക്കന്‍ ബോധരഹിതനായി; വീഡിയോ

Published : Aug 19, 2020, 10:27 PM ISTUpdated : Aug 19, 2020, 10:33 PM IST
വളർത്തു നായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ തലയിലേക്ക് പൂച്ച ചാടി; മധ്യവയസ്ക്കന്‍ ബോധരഹിതനായി; വീഡിയോ

Synopsis

വളർത്തു നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഗാവോ ഫാങ്‍വ എന്ന മധ്യവയസ്ക്കന്‍റെ തലയിലേക്കാണ്  മുകളിൽ നിന്ന് പൂച്ച വീണത്. 

നടപ്പാതയിലൂടെ നടന്നു പോകുന്നതിനിടയിൽ ഒരു മധ്യവയസ്ക്കന്‍റെ തലയിലേയ്ക്ക് പൂച്ച വീഴുന്നൊരു അപൂർവ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വടക്കു കിഴക്കൻ ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലാണ്  സംഭവം നടന്നത്.

വളർത്തു നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഗാവോ ഫാങ്‍വ എന്ന മധ്യവയസ്ക്കന്‍റെ തലയിലേക്കാണ്  മുകളിൽ നിന്ന് പൂച്ച വീണത്. പൂച്ച വീണയുടൻ തന്നെ അയാൾ ബോധരഹിതനായി വീഴുന്നതും വീഡിയോയില്‍ കാണാം. സമീപത്തുള്ള കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീണതാകാം പൂച്ചയെന്നാണ് നിഗമനം. നിലത്ത് വീണ പൂച്ച ഓടിരക്ഷപ്പെടുന്നതും കാണാം.

ഗാവോ ബോധരഹിതനായപ്പോൾ ആദ്യം പകച്ചുപോയ നായ പിന്നീട് തിരികെവന്നു അയാളെ പരിശോധിക്കുന്നതും, ശേഷം പൂച്ചയെ കണ്ടെത്തി അതിനെ ആക്രമിക്കാനായി പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയുമായിരുന്നു.

 

ബോധരഹിതനായ ഗാവോ ഫാങ്‍വയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗാവോ ഫാങ്‍വയുടെ ആരോഗ്യം മെച്ചപ്പെട്ടത്. ഇദ്ദേഹത്തിന്റെ അയൽവാസിയുടെ പൂച്ചയാണിതെന്ന് തിരിച്ചറിഞ്ഞു. പൂച്ച വീണുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം തേടുകയാണ് ഗാവോയും കുടുംബാംഗങ്ങളും.

Also Read: മാസ്ക് ധരിച്ചില്ലെങ്കില്‍ 'വെടി' വയ്ക്കും; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ