എന്നോടാ കളി...തിരക്കേറിയ നഗരത്തിലൂടെ ബൈക്ക് സവാരി നടത്തുന്ന പൂച്ച

Published : Nov 30, 2019, 12:41 PM ISTUpdated : Nov 30, 2019, 12:46 PM IST
എന്നോടാ കളി...തിരക്കേറിയ നഗരത്തിലൂടെ ബൈക്ക് സവാരി നടത്തുന്ന പൂച്ച

Synopsis

ഉടമയുടെ പിന്നിലിരുന്ന് ചുറ്റുമുള്ളതെല്ലാം ആസ്വാദിച്ച് സീറ്റിൽ കിടന്നായിരുന്നു പൂച്ചയുടെ സവാരി. നഗരത്തിലെ തിരക്കുകളോ വാഹനങ്ങളുടെ ഹോണടിയോ ഒന്നും തന്നെ പൂച്ചയ്ക്ക് അത്ര വലിയ പ്രശ്നമല്ലായിരുന്നു.

തിരക്കേറിയ മുംബൈ നഗരത്തിലൂടെ ബൈക്ക് സവാരി നടത്തുന്ന പൂച്ചയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ഉടമയുടെ പിന്നിലിരുന്ന് ചുറ്റുമുള്ളതെല്ലാം ആസ്വാദിച്ച് സീറ്റിൽ കിടന്നായിരുന്നു പൂച്ചയുടെ സവാരി. നഗരത്തിലെ തിരക്കുകളോ വാഹനങ്ങളുടെ ഹോണടിയോ ഒന്നും തന്നെ പൂച്ചയ്ക്ക് അത്ര വലിയ പ്രശ്നമല്ലായിരുന്നു.

ഉടമയ്ക്കൊപ്പം യാതൊരു ഭയവും കൂടാതെയാണ് യാത്രയിലുടെനീളം പൂച്ച സഞ്ചരിച്ചത്. വീബ് എന്ന ട്വിറ്റർ പേജിലാണ് പൂച്ചയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ ചിത്രങ്ങൾ ജനശ്രദ്ധ നേടി കഴിഞ്ഞു. ഉടമയേയും പൂച്ചയേയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

പോസ്റ്റിട്ട് കുറെ കഴിഞ്ഞപ്പോൾ തന്നെ ഇതിന് രണ്ടായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും വന്നു കഴിഞ്ഞു. നിരവധി ആളുകൾ രസകരമായ കമന്റുകൾ ചിത്രത്തിന് താഴെ പങ്കുവച്ചിട്ടുണ്ട്. ഈ പൂച്ചയെ കാണാൻ എത്ര ക്യൂട്ടാണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം