'ക്യാറ്റ്‌വാക്ക് ഞാന്‍ പഠിപ്പിച്ചുതരാം'; സോഷ്യല്‍ മീഡിയയില്‍ താരമായി പൂച്ച; വീഡിയോ വൈറല്‍

Published : Jul 27, 2020, 10:33 AM ISTUpdated : Jul 28, 2020, 07:07 AM IST
'ക്യാറ്റ്‌വാക്ക് ഞാന്‍ പഠിപ്പിച്ചുതരാം'; സോഷ്യല്‍ മീഡിയയില്‍  താരമായി പൂച്ച; വീഡിയോ വൈറല്‍

Synopsis

വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.  ഇങ്ങനെയാണ് ക്യാറ്റ്‌വാക്ക് ചെയ്യേണ്ടത് എന്നാണ് പലരുടെയും കമന്‍റ്. 

ക്യാറ്റ് വാക്കെന്നാല്‍ അക്ഷരാര്‍ഥത്തില്‍ എന്താണെന്ന് കാണിച്ചു കൊടുക്കുകയാണ് ഇവിടെയൊരു പൂച്ച. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന ഒരു മോഡല്‍ റാമ്പില്‍ നടക്കുന്നത് പോലെയാണ് ആശാന്‍റെ ഭാവം. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

കറുപ്പ്  നിറത്തിലുള്ള സ്റ്റൈലന്‍ വസ്ത്രം ധരിച്ചാണ്  പൂച്ചയുടെ കിടിലന്‍ ക്യാറ്റ് വാക്ക്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. 

വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.  ഇങ്ങനെയാണ് ക്യാറ്റ്‌വാക്ക് ചെയ്യേണ്ടത് എന്നാണ് പലരുടെയും കമന്‍റ്. മോഡലുകളെ വരെ തോല്‍പ്പിച്ചു കളഞ്ഞു എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

 

 

റോവര്‍ എന്ന ഈ പൂച്ചയുടെ നിരവധി വീഡിയോകള്‍ ഇതിനുമുന്‍പും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചിരുന്നു. 

 

 

Also Read:  കാട്ടിലെ രാജാവും റാണിയും തമ്മിൽ അടി; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ