കാട്ടിലെ രാജാവും റാണിയും തമ്മിൽ അടി; വീഡിയോ വൈറല്‍

Published : Jul 26, 2020, 10:36 PM ISTUpdated : Jul 26, 2020, 10:49 PM IST
കാട്ടിലെ രാജാവും റാണിയും തമ്മിൽ അടി; വീഡിയോ വൈറല്‍

Synopsis

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാര പകർത്തിയ വീഡിയോ വൈൽഡ് ഇന്ത്യ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വന്യമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ ഒരു ആണ്‍സിംഹവും പെണ്‍സിംഹവും തമ്മിൽ പോരാടുന്നതിന്‍റെ  വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാര പകർത്തിയ വീഡിയോ വൈൽഡ് ഇന്ത്യ ആണ് ട്വിറ്ററിലൂടെ  പങ്കുവച്ചത്. ഹെഡ്ഫോൺ വച്ച് കാണണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. 22 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ സിംഹങ്ങളുടെ അലർച്ചകള്‍ കേള്‍ക്കാം.

 

കാട്ടുപാതയുടെ മധ്യത്ത് നിന്നാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. പെണ്‍സിംഹത്തിന്‍റെ ആക്രമണത്തെ ഒഴിവാക്കാനാണ് ആണ്‍സിംഹം ശ്രമിക്കുന്നത്. വീഡിയോ വൈറലാവുകയും ചെയ്തു.  നിരവധി ആളുകളാണ് വീഡിയോ റീട്വീറ്റ് ചെയ്തത്. പലരും രസകരമായ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: കടുവയുടെ മുന്നില്‍ മാർഗ തടസ്സമായി പെരുമ്പാമ്പ്; പിന്നെ സംഭവിച്ചത്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ