Year Ender 2024 : 2024 ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ 10 സെലിബ്രിറ്റി ദമ്പതികൾ

Published : Dec 12, 2024, 03:01 PM ISTUpdated : Dec 12, 2024, 04:46 PM IST
 Year Ender 2024 :  2024 ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ 10 സെലിബ്രിറ്റി ദമ്പതികൾ

Synopsis

റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തെ പറ്റിയാണ് ആദ്യം പറയേണ്ടത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹം എപ്പോഴും ഏറെ ആഘോഷമാക്കി നടത്തുന്നവരാണ് സെലിബ്രിറ്റികൾ. ദിവസങ്ങൾ നീളുന്ന വിവാഹ ആഘോഷങ്ങൾക്ക് കോടികളാണ് താരങ്ങൾ ചെലവിടാറുള്ളത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് വസ്ത്രങ്ങൾക്കും മേക്കപ്പിനും തന്നെയാകും. സെലിബ്രിറ്റി വിവാഹ വസ്ത്രങ്ങൾ മാസങ്ങളോളം എടുത്താകും ഡിസെെൻ ചെയ്യുന്നത്. താരങ്ങളെ അത്രയും മനോഹരമാക്കുന്നതിൽ ഡിസൈനർമാർക്ക് വലിയ പങ്കാണുള്ളത്. 

അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം, ശോഭിത ധൂലിപാലയും നാഗചൈതന്യ, സോനാക്ഷി സിൻഹ–സഹീർ ഇക്ബാൽ, പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും, സ്വാസികയും പ്രേം ജേക്കബും, ഭാഗ്യ സുരേഷ് - ശ്രേയസ്, അദിതി റാവു ഹൈദരി -സിദ്ധാർഥ് വിവാഹം, വരലക്ഷ്മി - നിക്കോളൈ, മാളവിക ജയറാം - നവനീത്, ദിയ കൃഷ്ണ അശ്വിൻ ഗണേഷ്. 2024ൽ വിവാഹ ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ 10 സെലിബ്രിറ്റി ദമ്പതികൾ ഇരാണെന്ന് തന്നെ പറയാം. 
 
1. അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം

റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തെ പറ്റിയാണ് ആദ്യം പറയേണ്ടത്.  മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം 5000 കോടി രൂപയാണ് അനന്ത്-രാധിക വിവാഹത്തിനായി അംബാനി ഒഴുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

 

 

2. ശോഭിത ധൂലിപാലയും നാഗചൈതന്യ

ഇന്ത്യൻ സിനിമയിലെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ദമ്പതിമാരിൽ ഒരാളായ ശോഭിത ധൂലിപാലയും നാഗ ചൈതന്യയുടെയും കല്യാണമാണ് അടുത്തതായി പറയേണ്ടത്. ഡിസംബർ നാലിനാണ് വിവാഹം നടന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോ ആയിരുന്നു പ്രൗഢമായ വിവാഹത്തിന്റെ വേദി. തെലുങ്ക് ആചാരപ്രകാരം പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹം. 

 

 

3. സോനാക്ഷി സിൻഹ–സഹീർ ഇക്ബാൽ

ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ജൂൺ 23നാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.

 

 

4. പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും

നടൻ പുൽകിത് സമ്രാട്ടും നടി കൃതി ഖർബന്ദയുമായുള്ള വിഹാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദമ്പതികൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പിങ്ക് ലഹങ്കയായിരുന്നു കൃതിയുടെ വേഷം. മിന്റ് ​ഗ്രീൻ ഷർവാണിയാണ് പുൽകിത് അണിഞ്ഞിരുന്നത്. 

 

 

5. സ്വാസികയും പ്രേം ജേക്കബും

നടി സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടു. പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക ധരിച്ചത്. എംബ്രോയ്ഡറി വർക്കുകളാൽ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസ് മാറ്റുകൂട്ടി. ഐവറി ഷെയ്ഡിലുള്ള ഷെർവാണി സ്യൂട്ടാണ് പ്രേം ജേക്കബ് ധരിച്ചിരുന്നത്.

 

 

6.  അദിതി റാവു ഹൈദരി -സിദ്ധാർഥ് 

വളരെ സിമ്പിൾ വെഡിം​ഗ് ലുക്കിലാണ് അദിതി റാവു ഹൈദരിയെയും സിദ്ധാർഥിനെ വ്യത്യസ്തമാക്കിയത്. 
തെലങ്കാനയിലെ പ്രശസ്തമായ വനപർത്തി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഇരുവരും തിരഞ്ഞെടുത്തു. 

 

 

7. വരലക്ഷ്മി - നിക്കോളൈ

തെന്നിന്ത്യയുടെ പ്രിയനടിയും തമിഴകത്തെ സുപ്രീം സ്റ്റാർ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാറും നിക്കോളൈ സച്ദേവിന്റെ വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വരലക്ഷ്മിയും നിക്കോളായ് കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. 

 

 

8. ഭാഗ്യ സുരേഷ് - ശ്രേയസ്

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ശ്രേയസ് മോഹന്റെയും വിവാഹവും വ്യത്യസ്ത ആഘോഷങ്ങളോടെയായിരുന്നു നടത്തിയിരുന്നത്. സുരേഷ് ഗോപിയുടെ നാല് മക്കളിൽ രണ്ടാമത്തെ ആളാണ് ഭാഗ്യ സുരേഷ്. ഗുരുവായൂരിൽ 2024 ജനുവരി 17 നാണ് ഭാഗ്യ വിവാഹിതയായത്. 

 

9. മാളവിക ജയറാം - നവനീത്

മെയ്യിലായിരുന്നു താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം.
ഏറെ ആർഭാടം നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹം. പാലക്കാട് സ്വദേശിയും യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയെ വിവാഹം ചെയ്തതു. 

 

 

10. ദിയ കൃഷ്ണ അശ്വിൻ ഗണേഷ് 

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായ അശ്വിനെയാണ് ദിയ വിവാഹം ചെയ്തതു. 
തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹ ചിത്രങ്ങൾ ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ദീർഘ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. 

 

11. കീർത്തി സുരേഷും ആന്‍റണി തട്ടിലും

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയില്‍ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. 

 

'മോളിവുഡിനെ കണ്ട് പഠിക്ക്'; മറുഭാഷാ പ്രേക്ഷകര്‍ പറഞ്ഞ വര്‍ഷം

 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ