ഈ സുന്ദരി 'സെലിബ്രിറ്റി' ആരാണെന്ന് മനസിലായോ?

Published : Jun 04, 2020, 10:39 PM ISTUpdated : Jun 05, 2020, 08:32 AM IST
ഈ സുന്ദരി 'സെലിബ്രിറ്റി' ആരാണെന്ന് മനസിലായോ?

Synopsis

പഴയക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പല താരങ്ങളും. ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴേ അതാരാണെന്ന് പറയാന്‍ കഴിയുന്നവരാണ് നമ്മള്‍.

ലോക്ഡൗണ്‍ കാലത്ത് നിരവധി താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഴയക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പല താരങ്ങളും.

ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴേ അതാരാണെന്ന് പറയാന്‍ കഴിയുന്നവരാണ് നമ്മള്‍. എങ്കിലും ചില ചിത്രങ്ങള്‍ നമ്മളെയും കുഴപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ബോളിവുഡ് നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

 

വെള്ള വസ്ത്രത്തില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു സുന്ദരി പെണ്‍കുട്ടി.  മറ്റാരുമല്ല, ബോളിവുഡ് നടി സാറ അലി ഖാന്‍റെ  കുട്ടിക്കാല ചിത്രമാണിത്. സാറ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിന് താഴെ ആരാധകരുടെ കമന്‍റുകളില്‍ 'ക്യൂട്ട്' എന്ന വാക്കാണ് ഏറ്റവും കൂടുതലായി കാണുന്നത്. 

 

 

ഇടയ്ക്കിടെ സാറ തന്‍റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന സാറ തന്‍റെ വര്‍ക്കൗട്ട് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

 

 

കടുത്ത വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമാണ് വണ്ണം കുറച്ചതെന്ന് സാറ മുന്‍പ് പറഞ്ഞിട്ടുണ്ട്. 

Also Read: 96 കിലോയിൽ നിന്ന് ഈ മേക്കോവറിലേക്ക്; പുതിയ വീഡിയോയുമായി സാറ അലി ഖാന്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ