ധാരാളം ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. ബിടൗണിലെ ഹോട്ടും അകാരസൗന്ദര്യവുമുള്ള താരം. എന്നാല്‍ ഇതിനെല്ലാം മുന്‍പ് തികച്ചും വ്യത്യസ്തമായൊരു സാറയും ഉണ്ടായിരുന്നു. നാണം കുണുങ്ങിയായ, അമിതവണ്ണമുള്ള ഒരു സാറ.

 

കടുത്ത വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമാണ് വണ്ണം കുറച്ചതെന്ന് സാറ മുന്‍പ് പറഞ്ഞിട്ടുണ്ട്.  ഇപ്പോഴിതാ സാറ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമിതവണ്ണമുള്ള സമയത്തെയും വണ്ണം കുറച്ചതിനുശേഷവുമുള്ള ചിത്രങ്ങള്‍ ചേര്‍ത്ത വീഡിയോയാണ് സാറ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

തിരിച്ചറിയാന്‍ പോലും സാധിക്കാത്തയത്രയും വ്യത്യാസമുള്ള സാറയുടെ ചിത്രങ്ങളും ഒപ്പം ജിമ്മിലും വീട്ടിനുള്ളിലുമൊക്കെ കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ചേര്‍ത്തതാണ് വീഡിയോ. 

 

 
 
 
 
 
 
 
 
 
 
 
 
 

Episode 2: From Sara ka Sara to Sara ka aadha 🎃

A post shared by Sara Ali Khan (@saraalikhan95) on May 30, 2020 at 5:16am PDT

 

മുന്‍പ് കരണ്‍ ജോഹറിനൊപ്പം കോഫീ വിത് കരണില്‍ പങ്കെടുക്കവേയാണ്  വണ്ണം കുറച്ച കഥ സാറ പങ്കുവച്ചത്. കൊളംബിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് 96 കിലോയോളമായിരുന്നു തനിക്കെന്നും  സാറ പറഞ്ഞിരുന്നു. 

സെയ്ഫ് അലിഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ. ചെറുപ്പത്തിലേ ധാരാളം ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് സാറയ്ക്ക് അമിതവണ്ണമുണ്ടായിരുന്നത് എന്ന് സിനിമാമേഖലയില്‍ നിന്ന് തന്നെ ചിലര്‍ വിമര്‍ശനരൂപത്തില്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.  എന്നാല്‍ പിസിഒഡി (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം) മൂലമാണ്  തന്റെ വണ്ണം ക്രമാതീതമായി കൂടിയതെന്നും സാറ പറഞ്ഞിരുന്നു. 

 

കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും 26 കിലോയോളമാണ് സാറ കുറച്ചത്. കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് സാറയുടെ ഇപ്പോഴത്തെ ഈ മാറ്റത്തിന് പിന്നില്‍.

Also Read: 'ചിലത് ഒരിക്കലും മാറില്ല'; പഴയ ചിത്രം പങ്കുവച്ച് സാറാ അലി ഖാന്‍...