Covid 19 China : കൊവിഡ് സ്ഥിരീകരിച്ചാല്‍ ക്വറന്റൈന്‍ ഇരുമ്പുകൂട്ടില്‍!

By Web TeamFirst Published Jan 13, 2022, 6:48 PM IST
Highlights

2019 അവസാനത്തോടെ ചൈനയിലെ വുഹാന്‍ പട്ടണത്തിലാണ് ആദ്യമായി കൊവിഡ് 19 രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് ചുരുങ്ങിയ സമയത്തിനകം തന്നെ വിവിധ രാജ്യങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുകയായിരുന്നു

കൊവിഡ് 19 രോഗവുമായുള്ള ( Covid 19 ) ലോകത്തിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron Variant ) വ്യാപകമായതോടെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 

രോഗം വ്യാപകമാകാതിരിക്കാന്‍ പല രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഓരോ ഇടങ്ങളിലും ഏര്‍പ്പെടുത്തുന്നത്. ഇതിനിടെ ചൈനയിലെ ക്വറന്റൈന്‍ രീതി വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് നേരിടുന്നത്. 

രോഗം സ്ഥിരീകരിച്ചവരെയും അവരുമായി അടുത്തിടപഴകിയവരെയും ഇരുമ്പ് കൊണ്ട് നിര്‍മ്മിതമായ ചെറിയ മുറിയില്‍ പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് നിയന്ത്രിക്കുന്നതിനായി ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന 'സീറോ കൊവിഡ്' നയത്തിന്റെ ഭാഗമായാണ് ഈ ക്വറന്റൈന്‍ രീതി. 

ഇതിന് തയ്യാറാകാത്തവരെ ബലമായി കൊണ്ടുപോവുകയും ചെയ്യും. ബാത്ത്‌റൂം അടക്കമുള്ള സൗകര്യങ്ങള്‍ ഇതിനകത്തുണ്ട്. തടി കൊണ്ടുള്ള കട്ടിലും മുറിക്കകത്തുണ്ട്. എന്നാല്‍ ഇതില്‍ കഴിയുകയെന്നത് തീര്‍ച്ചയായും അസഹനീയമായ അനുഭവം തന്നെയാണ്.

കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമാണെങ്കിലും ഇത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല.

അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുകയാണ് അധികപേരും. ഇവര്‍ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും വിഷമതകള്‍ നേരിടുന്നുവെന്നും വിദേശമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കില്‍പോലും ഇരുമ്പ് കൂട്ടിലെ ക്വറന്റൈന്‍ ഭയന്ന് ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിക്കുകയാണ്. 

കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളുമടക്കം നിരവധി പേര്‍ ഇത്തരത്തിലുള്ള ക്വറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടത്രേ. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 'വിന്റര്‍ ഒളിംപിക്‌സ്' തുടങ്ങും മുമ്പേ കൊവിഡ് കേസുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 

 

Millions of chinese people are living in covid quarantine camps now!
2022/1/9 pic.twitter.com/wO1cekQhps

— Songpinganq (@songpinganq)

 

2019 അവസാനത്തോടെ ചൈനയിലെ വുഹാന്‍ പട്ടണത്തിലാണ് ആദ്യമായി കൊവിഡ് 19 രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് ചുരുങ്ങിയ സമയത്തിനകം തന്നെ വിവിധ രാജ്യങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുകയായിരുന്നു.

Also Red:- ഒമിക്രോണ്‍; വീട്ടിലും ശ്രദ്ധിക്കേണ്ടതുണ്ട്, ഹോം കെയര്‍ മാനേജ്‌മെന്‍റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

click me!