Nia Sharma : വയറ് കുറയ്ക്കാന്‍ ദിവസങ്ങളോളം ഭക്ഷണം ഒഴിവാക്കി; അനുഭവം പങ്കുവച്ച് നടി

Published : Jan 13, 2022, 01:09 PM ISTUpdated : Jan 13, 2022, 01:16 PM IST
Nia Sharma :  വയറ് കുറയ്ക്കാന്‍ ദിവസങ്ങളോളം ഭക്ഷണം ഒഴിവാക്കി; അനുഭവം പങ്കുവച്ച് നടി

Synopsis

നൃത്തരം​ഗത്തിനായി നൽകിയ ഔട്ട്ഫിറ്റ് തന്റെ വയറ് പ്രദർശിപ്പിക്കുന്നതായിരുന്നു. ക്യാമറയിൽ വയറിന്‍റെ ഭാ​ഗം ഒട്ടിയിരിക്കാൻ ഭക്ഷണം കഴിക്കുന്നത് നിർത്തുകയായിരുന്നു എന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

സൈസ് സീറോ (size zero) ലുക്ക് കിട്ടാനായി ഭക്ഷണം പോലും ഉപേക്ഷിച്ച കാലത്തെക്കുറിച്ച് പറയുകയാണ് ടെലിവിഷൻ താരം നിയ ശർമ (Nia Sharma). അടുത്തിടെ പുറത്തിറക്കിയ സം​ഗീത വീഡിയോയ്ക്ക് വേണ്ടിയാണ് താരം ശരീരഭാരം കുറച്ചത് (to lose weight). 

നൃത്തരം​ഗത്തിനായി നൽകിയ ഔട്ട്ഫിറ്റ് (outfit) തന്റെ വയറ് പ്രദർശിപ്പിക്കുന്നതായിരുന്നു. ക്യാമറയിൽ വയറിന്‍റെ ഭാ​ഗം ഒട്ടിയിരിക്കാൻ ഭക്ഷണം കഴിക്കുന്നത് നിർത്തുകയായിരുന്നു എന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

'വയറ് ചാടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. ഒരിനം കടലയും തുച്ഛമായ അളവിലുള്ള ഭക്ഷണവുമാണ് ഏഴുദിവസത്തോളം കഴിച്ചത്. റിഹേഴ്സലിനിടെ തലചുറ്റി വീഴുകവരെ ചെയ്തു. വിശപ്പോടെ കിടന്നുറങ്ങും, വിശപ്പോടെ എഴുന്നേൽക്കും. ജിമ്മിലേക്കും വിശപ്പോടെ പോകുമായിരുന്നു. ഒപ്പം കഠിനമായി വർക്കൗട്ടും ചെയ്യുമായിരുന്നു. രാത്രിയും പകലും നിർത്താതെ ഡാൻസ് റിഹേഴ്സൽ ചെയ്യുകയും ചെയ്തു'- നിയ  പറയുന്നു. അവസാനം ഇത് ആരോ​ഗ്യത്തെ ബാധിച്ചെന്നും പിന്നീട് ഏറെ സമയമെടുത്താണ് സ്വന്തം ശരീരത്തിലെ കുറവുകളെ സ്നേഹിക്കാൻ പഠിച്ചതെന്നും നിയ പറയുന്നുണ്ട്. 

 

Also Read: വീണ്ടും ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ വൈറല്‍

 

PREV
click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ