മുഖചര്‍മ്മത്തിന്‍റെ നിറം വര്‍‌ധിപ്പിക്കാന്‍ ഒരു തേങ്ങ മാത്രം മതി...

Published : Mar 18, 2019, 02:55 PM IST
മുഖചര്‍മ്മത്തിന്‍റെ നിറം വര്‍‌ധിപ്പിക്കാന്‍  ഒരു തേങ്ങ മാത്രം മതി...

Synopsis

മുഖകാന്തി ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്.

മുഖകാന്തി ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചർമ്മ സംരക്ഷണത്തിൽ പ്രധാനമാണ്​.  അത്തരത്തില്‍ ചർമസംരക്ഷണത്തിന്​ സഹായിക്കുന്ന ഒന്നാണ് തേങ്ങ. 

തേങ്ങ സ്വഭാവികമായി ശരീരത്തിൽ ഈർപ്പം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്​. ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താനും പോഷണം നൽകാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു.  ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. ചർമ ശോഷണത്തെ തടയുകയും ചെയ്യും.  സുഷിരങ്ങൾ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. വെളിച്ചെണ്ണ കൈയിൽ പുരട്ടി മുഖത്ത്​ നന്നായി തടവിയാൽ മുഖത്തുള്ള ചമയങ്ങൾ എല്ലാം നീക്കി വൃത്തിയാക്കാൻ സാധിക്കും. 


 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം