'ഈ പ്രായത്തിലും എന്നാ ഒരിതാ'; മാസ് മേക്ക് ഓവറില്‍ മമ്മൂട്ടി

Published : Mar 18, 2019, 11:21 AM ISTUpdated : Mar 18, 2019, 11:27 AM IST
'ഈ പ്രായത്തിലും എന്നാ ഒരിതാ';  മാസ് മേക്ക് ഓവറില്‍ മമ്മൂട്ടി

Synopsis

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. 

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.  താരത്തിന്‍റെ പുതിയ ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലാണ് എല്ലാവരെയും ഞെട്ടിച്ചത്. 

മമ്മൂട്ടി തന്നെയാണ് ചിത്രം ഫെയ്സബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. താരത്തിന്‍റെ ഫോട്ടയ്ക്ക് താഴെ കമന്‍റുകളുടെ പൂരമായിരുന്നു. "67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്" - ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഈ പ്രായത്തിലും എന്നാ ഒരിതാ' - എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. 

 

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്