തലമുടിക്കും ചര്‍മ്മത്തിനും തേങ്ങാപ്പാല്‍ ഇങ്ങനെ ഉപയോഗിക്കാം...

By Web TeamFirst Published Sep 10, 2021, 3:23 PM IST
Highlights

തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ തടയാനും തേങ്ങാപ്പാല്‍ ശീലമാക്കാം.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ നാം വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നുകൂടിയാണ് തേങ്ങാപ്പാല്‍. വിറ്റാമിൻ സി, കാത്സ്യം, അയണ്‍, എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു.

തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ തടയാനും തേങ്ങാപ്പാല്‍ ശീലമാക്കാം. ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ തേങ്ങാപ്പാല്‍ ഉള്‍പ്പെടുത്താം.

കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും തേങ്ങാപ്പാല്‍ നല്ലതാണ്. തലമുടി, ചര്‍മ്മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും. പ്രത്യേകിച്ച് മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാൽ. ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാൽ ഉപയോ​ഗിച്ച് തല കഴുകുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി മൃദുലമാകാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിൽ, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാൽ സഹായിക്കും. 

തേങ്ങാപ്പാല്‍ കൊണ്ടുള്ള ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. ഇതിനായി നാല് ടീസ്പൂണ്‍ തേങ്ങാപ്പാല്‍, ഒരു ടീസ്പൂണ്‍ ഉള്ളി ജ്യൂസ്, ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി എന്നിവയെടുക്കുക. ശേഷം ഇവ എല്ലാം കൂടി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതം മുടിയികൾക്കിടയിലും തലയോട്ടിയിലും തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. തലമുടി കൊഴിച്ചില്‍ തടയാന്‍ ഇത് പതിവായി ചെയ്യാം. 

 

അതുപോലെ തന്നെ, ചർമ്മത്തിന് മ‍ൃദുലത നൽകാനും ചുളിവുകൾ അകറ്റാനും തേങ്ങാപ്പാൽ സഹായിക്കും. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ഇവ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ മൂന്ന് തുള്ളി ബദാം ഓയിലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകികളയാം. 

Also Read: വണ്ണം കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!