അപ്രതീക്ഷിത കാഴ്ചയില്‍ അലറിവിളിച്ച് സ്ത്രീ; വൈറലായ വീഡിയോ

Published : Sep 10, 2021, 03:14 PM IST
അപ്രതീക്ഷിത കാഴ്ചയില്‍ അലറിവിളിച്ച് സ്ത്രീ; വൈറലായ വീഡിയോ

Synopsis

ഫോട്ടോഗ്രാഫറായ ഷാന്‍വ തനിക്കുണ്ടായ വ്യത്യസ്തമായ അനുഭവം എല്ലാവരുമായി പങ്കുവയ്ക്കുന്നതിന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുവിടങ്ങളിലോ എവിടെയുമാകട്ടെ നാം പ്രതീക്ഷിക്കുന്ന കാഴ്ചകളും സംഭവങ്ങളുമുണ്ട്. പതിവായി നാം കാണുന്നതും അനുഭവിക്കുന്നതുമെല്ലാം ആകാമിത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി വരുന്ന ചെറിയ കാര്യം പോലും ഒരുപക്ഷേ നമ്മെ വലിയ രീതിയില്‍ ഞെട്ടിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്‌തേക്കാം.

അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യുഎസിലെ ടെക്‌സാസില്‍ താമസിക്കുന്ന ഷാന്‍വ ലെ കോംപ്‌റ്റെ എന്ന സ്ത്രീയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വരാന്തയില്‍ വച്ചുകണ്ട അപ്രതീക്ഷിത കാഴ്ചയും അതെത്തുടര്‍ന്ന് താന്‍ ഭയന്ന് നിലവിളിക്കുന്നതുമാണ് ഇവര്‍ പങ്കുവച്ച വീഡിയോയിലുള്ളത്. ഇവരുടെ വീടിന് പുറത്തായി സ്ഥാപിച്ചിരുന്ന സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. 

മുന്‍വാതില്‍ തുറന്ന ശേഷം വീടിന് മുമ്പിലുള്ള പോര്‍ച്ചിലേക്ക് നടക്കുകയാണ് ഷാന്‍വ. വളരെ സാവധാനത്തില്‍ സ്വതന്ത്രമായാണ് ഷാന്‍വയുടെ നടപ്പ്. പെട്ടെന്ന് വരാന്തയുടെ അരികിലായി വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ നിന്ന് ഉഗ്രനൊരു പാമ്പ് ഇവര്‍ക്ക് നേരെ പാഞ്ഞുവരികയാണ്. തീര്‍ത്തും അപ്രതീക്ഷിതമായ ആ കാഴ്ചയില്‍ ഷാന്‍വ ഞെട്ടുകയും ഭയന്ന് നിലവിളിച്ച് അകത്തേക്ക് ഓടുകയുമാണ് ചെയ്യുന്നത്. 

ഫോട്ടോഗ്രാഫറായ ഷാന്‍വ തനിക്കുണ്ടായ വ്യത്യസ്തമായ അനുഭവം എല്ലാവരുമായി പങ്കുവയ്ക്കുന്നതിന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരുപാട് പേര്‍ വീഡിയോ കാണുകയും ചെയ്തിരിക്കുന്നു.

വീഡിയോ കാണാം...

 

Also Read:- സൂപ്പര്‍മാര്‍ക്കറ്റിലെ ഷെല്‍ഫിനുള്ളില്‍ നിന്ന് തല നീട്ടി പെരുമ്പാമ്പ്; വൈറലായ വീഡിയോ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം