സ്ത്രീകള്‍ ദിവസവും കോഫി കുടിക്കൂ; ഗുണമിതാണ്...

By Web TeamFirst Published May 15, 2020, 3:50 PM IST
Highlights

ആന്‍റി ഓക്സിഡന്‍റ്  ധാരാളം അടങ്ങിയ കോഫിയുടെ ഗുണങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഉന്മേഷം വര്‍ധിക്കാന്‍ ദിവസവും കോഫി കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധരും പറയുന്നു. 
 

രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് ചായയോ കോഫിയോ  ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. അഞ്ചും ആറും  കോഫി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോഫി. 

ആന്‍റി ഓക്സിഡന്‍റ്  ധാരാളം അടങ്ങിയ കോഫിയുടെ ഗുണങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഉന്മേഷം വര്‍ധിക്കാന്‍ ദിവസവും കോഫി കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ധരും പറയുന്നു. 

സ്ത്രീകള്‍ ദിവസവും കോഫി കുടിക്കുന്നത് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കാമെന്നും ശരീരഭാരം ഇതുവഴി കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 'ദ അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍' (സിഡിസി) നടത്തിയ സര്‍വ്വേയിലാണ് കോഫി കുടിക്കുന്നത് സ്ത്രീകളില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. 

കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനാണ് ഇതിന് സഹായിക്കുന്നതെന്നും പഠനം പറയുന്നു. ദിവസവും മൂന്ന് മുതല്‍ നാല് ഗ്ലാസ് വരെ കോഫി കുടിക്കാന്‍ തുടങ്ങിയ സ്ത്രീകളുടെ ശരീരഭാരം (ശരീരത്തിലെ കൊഴുപ്പ്) 2.8 ശതമാനം വരെ കുറഞ്ഞതായാണ് പഠനം പറയുന്നത്.  

അതേസമയം, പുരുഷന്മാരില്‍ ഇത് 1.3 മുതല്‍ 1.8 ശതമാനം ആണെന്നും 'ദ ജേണല്‍ ഓഫ് ന്യൂട്രീഷനി'ല്‍  പ്രസിദ്ധീകരിച്ച സര്‍വ്വേയില്‍ പറയുന്നു. അതിനിടെ അമിത വണ്ണത്തെ തടയുന്ന ചില  പദാര്‍ത്ഥങ്ങള്‍ കോഫിയില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് യുകെയിലെ 'ആഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റി'യിലെ പ്രൊഫസറായ ഡോ. ലീ സ്മിത്ത് പറയുന്നത്. 

Also Read: കാപ്പി കുടിച്ചാൽ അമിതവണ്ണം കുറയുമോ; പഠനം പറയുന്നത്...
 

click me!