'ഫിറ്റ്നസ്' രഹസ്യം ഈ വ്യായാമം; വീഡിയോ പങ്കുവച്ച് കരീന

Published : May 15, 2020, 12:15 PM ISTUpdated : May 15, 2020, 12:24 PM IST
'ഫിറ്റ്നസ്'  രഹസ്യം ഈ വ്യായാമം; വീഡിയോ പങ്കുവച്ച് കരീന

Synopsis

ഇന്ത്യൻ ഭക്ഷണരീതിയാണ് പ്രധാനമായും കരീന പിന്തുടരുന്നത്. യോഗയാണ് കരീനയുടെ ഏറ്റവും പ്രിയപ്പെട്ട വ്യായാമ രീതികളിൽ ഒന്ന്. 

ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. മറ്റ് താരങ്ങളെ പോലെ തന്നെ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ കരീനയും വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്. കരീന തന്‍റെ ശരീരം ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് ആരാധകർക്കിടയിൽ മുൻപും ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

 ഇന്ത്യൻ ഭക്ഷണരീതിയാണ് പ്രധാനമായും കരീന പിന്തുടരുന്നത്. സിനിമാ സെറ്റില്‍ പോകുമ്പോഴും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കയ്യില്‍ കരുതാറുണ്ടെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.  യോഗയാണ് കരീനയുടെ ഏറ്റവും പ്രിയപ്പെട്ട വ്യായാമ രീതികളിൽ ഒന്ന്. കഴിഞ്ഞ 10 വർഷമായി കരീന മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്. 

ഇപ്പോഴിതാ ഈ ലോക്ക്ഡൗണ്‍ കാലത്ത് തന്‍റെ പഴയ വര്‍ക്കൗട്ട് വീഡിയോ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിരിക്കുകയാണ് കരീന. തന്‍റെ യോഗ പരിശീലകയായ രൂപാൽ സിദ്ധ്പുരയുടെ നേതൃത്വത്തില്‍ മുടങ്ങാതെ സൂര്യ നമസ്‌കാരം ചെയ്യാറുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

പരിശീലക കരീനയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കരീന തന്റെ വർക്ക് ഔട്ടുകളിൽ അങ്ങേയറ്റം സമർപ്പിതയായിട്ടാണ് ഏർപ്പെടുന്നത് എന്നും മുന്‍പും തെളിയിച്ചിട്ടുള്ളതാണ്.  യോഗയ്‌ക്ക് പുറമെ, 'കാർഡിയോ', 'പൈലേറ്റ്സ്' തുടങ്ങി നിരവധി ഫിറ്റ്നസ് വ്യായാമങ്ങളും താരം ചെയ്തുവരുന്നു.  

 

 

Also Read: 'ഇത് ഹൃദയത്തിലേക്കാണ്'';കൊറോണക്കാലത്തെ വിനോദവുമായി കരീന...
 

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്