ഇരുകൈകളും ഇല്ലാത്ത കുരങ്ങന് പഴം കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ

By Web TeamFirst Published Apr 17, 2020, 5:49 PM IST
Highlights

വിശന്ന് വലഞ്ഞ ഒരു കൂട്ടം കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രവും മുന്‍പ് വൈറലായിരുന്നു. 


കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍  രാജ്യം അടച്ചുപൂട്ടലില്‍ ആയതിനെത്തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്കും തെരുവ് മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ നാം അടുത്തിടെയായി കാണുന്നുണ്ട്.  അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ദൃശ്യം ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളത്. രണ്ട് കൈകളും ഇല്ലാത്ത ഒരു കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ് കോണ്‍സ്റ്റബ്‌ളിന്‍റെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. 

സ്റ്റേഷന് മുന്നില്‍ മാസ്ക് ധരിച്ച് കസേരയില്‍ ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കയ്യിലിരിക്കുന്ന പഴം അടുത്തുനില്‍ക്കുന്ന ഒരു കുരങ്ങിന്‍റെ വായിലേക്ക് വെച്ചുകൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.  വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. 

Police Officer feeding an amputee Monkey. pic.twitter.com/7IKBGLlAy6

— Khushboo Soni (@Khushboo_)

 

മുഖം വ്യക്തമല്ലാത്ത പൊലീസ് ഉദ്യോഗസ്ഥന്‍റെ സഹജീവിസ്‌നേഹത്തെയും  ദയയെയും ക്ഷമയെയും  പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.  വിശന്ന് വലഞ്ഞ ഒരു കൂട്ടം കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോയും മുന്‍പ് വൈറലായിരുന്നു. 

 

Watch | UP Police officials feed a troop of hungry monkeys amid . pic.twitter.com/TzyTeAVZPE

— NDTV (@ndtv)
click me!