ആശുപത്രിയിലെ ബാത്ത്‌റൂമിനകത്ത് എന്തോ അനക്കം കേട്ട് ജീവനക്കാരന്‍ എത്തിനോക്കിയപ്പോഴാണ് സംഭവം കണ്ടത്. ആദ്യം എന്താണെന്ന് മനസിലായില്ലെങ്കിലും വൈകാതെ അയാള്‍ പുലിയെ വ്യക്തമായി കാണുകയായിരുന്നു. ഉടനെ തന്നെ ബാത്ത്‌റൂമിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു
രാജ്യത്തെ ഒട്ടുമിക്ക എല്ലാ ആശുപത്രികളും കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ്. ഇതിനിടെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് വിചിത്രമായൊരു വാര്‍ത്തയെത്തിയിരിക്കുകയാണ്.
ഗാന്ധിനഗറിലെ കൊലവാഡയില്‍ ഒരു ആയുര്‍വേദ ആശുപത്രിക്കകത്ത് പുലിയെ കണ്ടെത്തിയെന്നാണ് വാര്‍ത്ത. സമീപത്തുള്ള വനപ്രദേശത്ത് നിന്ന് എങ്ങനെയോ നാട്ടിലേക്കെത്തിയതാകാം പുലിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എങ്ങനെയാണ് ഇത് ആശുപത്രിക്കകത്തേക്ക് കയറിക്കൂടിയത് എന്ന കാര്യം വ്യക്തമല്ല.
ആശുപത്രിയിലെ ബാത്ത്‌റൂമിനകത്ത് എന്തോ അനക്കം കേട്ട് ജീവനക്കാരന്‍ എത്തിനോക്കിയപ്പോഴാണ് സംഭവം കണ്ടത്. ആദ്യം എന്താണെന്ന് മനസിലായില്ലെങ്കിലും വൈകാതെ അയാള്‍ പുലിയെ വ്യക്തമായി കാണുകയായിരുന്നു. ഉടനെ തന്നെ ബാത്ത്‌റൂമിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പില്‍ നിന്ന് പ്രത്യേകസംഘമെത്തി. ആശുപത്രി ജീവനക്കാരുടെ കൂടി സഹായത്തോടെ ഇവര്‍ പുലിയെ മുറി തുറന്ന് താല്‍ക്കാലികമായ കൂട്ടിലേക്ക് മാറ്റുകയും പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു. നിലവിലെ പ്രതിസന്ധിഘട്ടങ്ങള്‍ക്കിടെ ഇത്തരം അരക്ഷിതാവസ്ഥകള്‍ കൂടി ഉടലെടുക്കുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നും ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകരുതെന്നുമാണ് വാര്‍ത്ത വിവാദമായതോടെ മിക്കവരും പ്രതികരിക്കുന്നത്.