'ലോക്ഡൗണ്‍ കാലത്തെ ടിക് ടോക് അതിക്രം'; വൈറലായി വീഡിയോ...

By Web TeamFirst Published May 15, 2020, 9:43 PM IST
Highlights

തമാശ വീഡിയോകള്‍ എടുത്ത് ടിക് ടോകിലൂടെ പ്രശസ്തനായ ഒരു താരമാണ് ജോഷ് പോപ്കിന്‍. മുപ്പത് ലക്ഷത്തിലധികം പേരാണ് ടിക് ടോകില്‍ മാത്രം ഇദ്ദേഹത്തിന് ഫോളോവേഴ്‌സായിട്ടുള്ളത്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജോഷിന്റെ വീഡിയോകള്‍ വൈറലാകാറുണ്ട്

പ്രശസ്തരാകാന്‍ വേണ്ടി എന്ത് കോമാളിത്തവും എന്ത് സാഹസികതയും ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്, അല്ലേ? ടിക് ടോകിലാണ് ഇത്തരക്കാരുടെ പ്രകടനങ്ങള്‍ ഏറെയും വരാറ്. അങ്ങനെയുള്ള എത്രയോ വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുമുണ്ട്, അല്ലേ? 

എന്നാല്‍ പേര് കിട്ടാന്‍ വേണ്ടി മറ്റുള്ളവരെ ശല്യപ്പെടുത്തിയും അസ്വസ്ഥരാക്കിയും വീഡിയോ ചെയ്താലോ! ഈ ചിന്താഗതിയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം? വിമര്‍ശിച്ച് ഇല്ലാതാക്കിയേ മതിയാകൂ എന്നാണ് ന്യൂയോര്‍ക്കില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. ഇതിനൊരു കാരണവുമുണ്ട്. 

തമാശ വീഡിയോകള്‍ എടുത്ത് ടിക് ടോകിലൂടെ പ്രശസ്തനായ ഒരു താരമാണ് ജോഷ് പോപ്കിന്‍. മുപ്പത് ലക്ഷത്തിലധികം പേരാണ് ടിക് ടോകില്‍ മാത്രം ഇദ്ദേഹത്തിന് ഫോളോവേഴ്‌സായിട്ടുള്ളത്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജോഷിന്റെ വീഡിയോകള്‍ വൈറലാകാറുണ്ട്. 

പതിവായി വീഡിയോകള്‍ ശ്രദ്ധിക്കപ്പെടുന്നതോടെ ഇത്തരത്തിലുള്ള കൂടുതല്‍ വീഡിയോകള്‍ ചെയ്യാനുള്ള ഓട്ടത്തിലാണ് മറ്റെല്ലാം ടിക് ടോക് താരങ്ങളേയും പോലെ ജോഷും. അതിനായി അടുത്തിടെ ചെയ്ത ഒരു 'സാഹസികത'യാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. 

ഓടിക്കൊണ്ടിരിക്കുന്ന മെട്രോയില്‍ യാത്രക്കാരുടെ ഇടയ്ക്ക് നിന്നുകൊണ്ട് ഒരു വലിയ പാത്രം പാലും, ധാന്യങ്ങളും മനപ്പൂര്‍വ്വം താഴേക്ക് കൊട്ടുന്നതാണ് ജോഷിന്റെ വീഡിയോ. അപ്രതീക്ഷതമായിരുന്നതിനാല്‍ തന്നെ യാത്രക്കാരെല്ലാം ജോഷിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടുന്നുണ്ട്. തുടര്‍ന്ന് പാലും ധാന്യങ്ങളും കൈ കൊണ്ട് വാരി തിരിച്ച് പാത്രത്തിലാക്കാനുള്ള ജോഷിന്റെ ശ്രമം. ഇതിനിടെ യാത്രക്കാരെല്ലാം തന്നെ അവിടെ നിന്ന് മാറി. ആരും നല്ലതോ മോശമോ ആയ തരത്തില്‍ പ്രതികരിച്ചത് പോലുമില്ല. 

 

does he think this shit is funny.... pic.twitter.com/tXTRJXUGjr

— s (@saltyarab)

 

നല്ല കയ്യടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോഷ് ഈ വീഡിയോ ടിക് ടോകിലിട്ടത്. എന്നാല്‍ ഇത് തമാശ തോന്നിപ്പിക്കുന്നില്ലെന്നും ഈ ലോക്ഡൗണ്‍ കാലത്ത് ചീറ്റിപ്പോകാവുന്ന 'ജോക്ക്'ന് വേണ്ടി ഇത്രയും പാലും ധാന്യങ്ങളും നശിപ്പിക്കുന്നത് 'അതിക്രമം' ആണെന്നുമാണ് ജോഷിനെതിരെ വരുന്ന പ്രധാന വിമര്‍ശനങ്ങള്‍. മാത്രമല്ല, കൊറോണയുടെ ആക്രമണത്തില്‍ തികച്ചും തകര്‍ന്നുപോയിരിക്കുന്ന ഒരു ജനതയ്ക്ക് ഇടയില്‍ കയറി നിന്ന് ഇത്തരം തമാശകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് വകതിരിവില്ലായ്മയാണെന്നും വിമര്‍ശകര്‍ പറയുന്നു. 

Also Read:- ഇത്രയെളുപ്പം ഗുലാബ് ജാമുന്‍!; കയ്യടി നേടി ടിക് ടോക് വീഡിയോ...

ഏതായാലും ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള 'വൈറല്‍ ഓട്ട'ങ്ങള്‍ നടത്തുന്നവര്‍ക്ക് ഇപ്പോള്‍ ജോഷിന് കിട്ടുന്ന വിമര്‍ശനങ്ങള്‍ ഒരു പാഠമാകട്ടെ, ലോക്ഡൗണ്‍ കാലമായാലും അല്ലെങ്കിലും ഭക്ഷണം ഇത്തരം വിനോദങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ആയിരങ്ങളും ലക്ഷങ്ങളും പട്ടിണി കൊണ്ട് മരിച്ചുവീഴുന്ന ഒരു നാടിനും ഭൂഷണമല്ല.

click me!