Latest Videos

വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published May 15, 2020, 4:53 PM IST
Highlights

വീട് വൃത്തിയാക്കുമ്പോൾ ചില ഇടങ്ങൾ വൃത്തിയാക്കാൻ നമ്മൾ പലരും വിട്ട് പോകാറുണ്ട്.  ഈ നാല് ഇടങ്ങൾ കൂടി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായിക്കുന്നു. വീട് വൃത്തിയാക്കാൻ പലതരത്തിലുള്ള ക്ലീനറുകളുണ്ട്. വീട് വൃത്തിയാക്കുന്നതിനിടയിൽ ചില ഇടങ്ങൾ വൃത്തിയാക്കാൻ നമ്മൾ പലരും വിട്ട് പോകാറുണ്ട്. ഇനി മുതൽ വീട് വൃത്തിയാക്കുമ്പോൾ ഈ നാല് ഇടങ്ങൾ കൂടി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...

 കര്‍ട്ടണ്‍...

 വീട്ടില്‍ ഏറ്റവും കൂടുതല്‍ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്ന ഇടങ്ങളിലൊന്നാണ് 'കര്‍ട്ടണ്‍'. മാസത്തില്‍ ഒരു തവണയെങ്കിലും കര്‍ട്ടനുകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

സോഫയും സെറ്റിയും...

 നമ്മൾ എല്ലാവരും സോഫയിലും സെറ്റിയിലും ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ സോഫയുടെയും സെറ്റിയുടെയും ഉള്ളില്‍ വീഴാന്‍ സാധ്യതയുണ്ട്. മാസത്തിൽ ഒരിക്കല്ലെങ്കിലും സോഫയും സെറ്റിയും 'വാക്വം ക്ലീനര്‍' ഉപയോ​ഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സോപ്പുപൊടി വെള്ളത്തില്‍ കലര്‍ത്തിയ തുണി ഉപയോ​ഗിച്ച് സോഫയിലെ അഴുക്കുകൾ നീക്കം ചെയ്യാവുന്നതാണ്. 

ഷെല്‍ഫുകൾ...

 വീട് വൃത്തിയാക്കുമ്പോൾ ഇനി മുതൽ ഷെല്‍ഫുകൾ കൂടി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നനഞ്ഞ തുണി ഉപയോ​ഗിച്ച് ഷെല്‍ഫിനുള്ളിൽ മാസത്തിലൊരിക്കൽ തുടയ്ക്കാവുന്നതാണ്. പൊടി നീക്കം ചെയ്യാൻ ഇത് സഹായിക്കും. 

 

ജനലുകൾ...

ഇടയ്ക്കിടെ ജനലുകൾ വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പൊടി പറ്റി പിടിച്ചിരിക്കാൻ ഏറെ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് ജനലുകൾ. നനഞ്ഞ തുണി ഉപയോ​ഗിച്ച് തന്നെ ജനലുകൾ വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കരി പിടിച്ച പാത്രം വെളുപ്പിക്കാൻ ഇതാ നാല് ഈസി ടിപ്സ്...

 
 

click me!