അകാല നര അകറ്റാനും തലമുടി വളരാനും കറിവേപ്പില മാജിക് !

By Web TeamFirst Published Jul 12, 2020, 4:06 PM IST
Highlights

 കേശസംരക്ഷണത്തിന് മികച്ചതാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാല്‍ സമൃദ്ധമാണ് കറിവേപ്പില. 

നീണ്ട തലമുടിക്കായി വിപണിയിൽ ലഭ്യമായ പലതരം ഹെയർ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മടുത്തവരാണ് നമ്മള്‍. എന്നാല്‍ പ്രകൃതിദത്തമായ കേശസംരക്ഷണ മാർഗങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല.  

മലയാളികളുടെ അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് കറിവേപ്പില. കേശസംരക്ഷണത്തില്‍ ഇത്രയധികം പഴക്കവും വീര്യവുമുള്ള മറ്റൊരു മരുന്ന് ഇല്ലെന്നു തന്നെ പറയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി കറുപ്പിക്കാനും കറിവേപ്പില സഹായകമാണ്. 

തലമുടിക്ക് അവശ്യമായി പോഷകങ്ങൾ കറിവേപ്പിലയില്‍ നിന്നും ലഭിക്കും. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാല്‍ സമൃദ്ധമാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ മുടി കൊഴിച്ചിൽ തടയാന്‍ സഹായിക്കും. ഒപ്പം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ തലമുടി തഴച്ചുവളരാനും സഹായിക്കും. അതുപോലെ തന്നെ, പലരെയും അലട്ടുന്ന അകാല നരയെ അകറ്റാനും തലമുടി കറുപ്പിക്കാനും കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പാക്ക് ഉപയോഗിക്കാം. 

 

ഇതിനായി രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം  ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. നന്നായി മസാജും ചെയ്യുക. 45 മിനിറ്റിന് ശേഷം മാത്രം തല കഴുകാം.  

Also Read: തലമുടി തഴച്ചുവളരാന്‍ കിടിലനൊരു ഹെയര്‍മാസ്ക് !

click me!