തലമുടിക്കും പോഷകങ്ങൾ ലഭ്യമാകണം. അത്തരത്തില്‍ പോഷകങ്ങള്‍ അടങ്ങിയ  ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. 

താരനും മുടികൊഴിച്ചിലും ഒന്നുമില്ലാത്ത ആരോഗ്യമുള്ള തലമുടി വേണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകാം. അതിനായി തലമുടിക്കും പോഷകങ്ങൾ ലഭ്യമാകണം. അത്തരത്തില്‍ പോഷകങ്ങള്‍ അടങ്ങിയ ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. 

ശരീരത്തിന്‍റെ മറ്റെല്ലാ അവയവങ്ങള്‍ക്കും എന്ന പോലെ മുടിയുടെ ആരോഗ്യത്തിനും മുട്ട നല്ലതാണ്. മുടി കൊഴിച്ചിൽ തടയാന്‍ മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്. അതുപോലെ തന്നെയാണ് മുടി തഴച്ച് വളരാനും തിളക്കം കിട്ടാനും സഹായിക്കുന്നതാണ് തേനും വെളിച്ചെണ്ണയും. ഇവ മൂന്നും ചേര്‍ത്തുള്ള ഹെയര്‍ മാസ്ക് തലമുടിയുടെ സംരക്ഷണത്തിന് മികച്ചതാണ്. 

ഇതിനായി ഒരു മുട്ട, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം എങ്കിലും ചെയ്യുന്നത് ഫലം നല്‍കും. 

View post on Instagram

Also Read: കരുത്തുറ്റ തലമുടി വേണോ? മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നത് കേള്‍ക്കൂ...