ഡിമെൻഷ്യ ബാധിച്ച മുത്തശ്ശന് ഭക്ഷണം നൽകുന്ന ആറ് വയസുകാരൻ; വീഡിയോ കാണാം

By Web TeamFirst Published Aug 8, 2019, 6:51 PM IST
Highlights

ഡിമെൻഷ്യ ബാധിച്ച മുത്തശ്ശന് ആറ് വയസുകാരനായ കോൾട്ടൺ കീത്ത് എന്ന മിടുക്കൻ ഭക്ഷണം നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

ആറ് വയസുകാരനായ കോൾട്ടൺ കീത്ത് എന്ന മിടുക്കനാണ് ഇപ്പോഴത്തെ താരം. ഡിമെൻഷ്യ ബാധിച്ച മുത്തശ്ശന് ഈ മിടുക്കൻ ഭക്ഷണം നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മുത്തശ്ശന് വായിൽ സ്പൂൺ ഉപയോ​ഗിച്ച് ഭക്ഷണമെടുത്ത് നൽകുകയും വെള്ളം നൽകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. 

ഭക്ഷണം ചവയ്ക്കാൻ വയ്യാതെ വായിൽ നിന്ന് പുറത്ത് പോകുമ്പോൾ ഒരു തുണി ഉപയോ​ഗിച്ച് ഈ മിടുക്കൻ വായ തുടച്ച് കൊടുക്കുന്നുമുണ്ട്. അച്ഛനിപ്പോൾ 79 വയസുണ്ട്. ഡിമെൻഷ്യ ബാധിച്ച അച്ഛൻ ശരിക്കും കൊച്ച് കുട്ടി തന്നെയാണ്. അച്ഛന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. 

മിക്ക ദിവസങ്ങളിലും മകൻ കോൾട്ടൺ തന്നെയാണ് അച്ഛന് ഭക്ഷണം നൽകുന്നതെന്ന് മകൾ നിക്കോൾ ഈസ്ട്രിഡ്ജ് പറയുന്നു. മകനെ കുറിച്ചോർക്കുമ്പോൾ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും നിക്കോൾ പറയുന്നു.

വീടിന് സമീപത്തൊരു പാർക്കുണ്ട്. അവിടെ കിട്ടുന്ന സമയങ്ങളിൽ വീൽചെയറിൽ മുത്തശ്ശനെ കൊണ്ട് പോകാറുമുണ്ട്. അത് കൂടാതെ, അവൻ മുത്തശ്ശന് വസ്ത്രം മാറ്റി കൊടുക്കുകയും കാലിൽ ചെരിപ്പിട്ട് കൊടുക്കുകയും ചെയ്യാറുണ്ടെന്നും നിക്കോൾ പറഞ്ഞു.

click me!