Viral Video: അച്ഛന്‍റെ സർപ്രൈസ്; അമ്പരന്ന് മകൾ; വൈറലായി വീഡിയോ

Published : Sep 01, 2022, 08:50 PM ISTUpdated : Sep 01, 2022, 08:56 PM IST
Viral Video: അച്ഛന്‍റെ സർപ്രൈസ്; അമ്പരന്ന് മകൾ; വൈറലായി വീഡിയോ

Synopsis

മകളെ സര്‍പ്രൈസ് ചെയ്യാനായി വിമാനത്താവളത്തിലെത്തിയ പിതാവിനെയും, അച്ഛനെ അവിചാരിതമായി കണ്ട മകളെയുമാണ് വീഡിയോയില്‍ കാണുന്നത്. 

എയര്‍ ഹോസ്റ്റസായ അമ്മയെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇപ്പോഴിതാ ഒരു അച്ഛന്‍റെയും മകളുടെയും വീഡിയോ ആണ് അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകളെ സര്‍പ്രൈസ് ചെയ്യാനായി വിമാനത്താവളത്തിലെത്തിയ പിതാവിനെയും, അച്ഛനെ അവിചാരിതമായി കണ്ട മകളെയുമാണ് വീഡിയോയില്‍ കാണുന്നത്. 

കേയ്റ്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 'ഞാൻ വളരെ ഭാഗ്യവതിയാണ് '-  എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മകൾ ഇരിക്കുന്ന കാറിന് സമീപത്തേയ്ക്ക് അച്ഛൻ നടന്നു വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛനെ അവിചാരിതമായി കണ്ട് ഞെട്ടുന്ന മകളെയും വീഡിയോയില്‍ കാണാം. 

 

ഉടനെ തന്നെ കാറില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന മകൾ അച്ഛനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. വീഡിയോ വൈറലാവുകയും ചെയ്തു. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് പലരുടെയും കമന്‍റ്. 

Also Read: വിമാനത്തിലേയ്ക്ക് കയറിയപ്പോള്‍ എയര്‍ ഹോസ്റ്റസായ അമ്മയെ കണ്ടു; വൈറലായി വീഡിയോ

വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നതിനിടെ അമ്മയുടെ സര്‍‌പ്രൈസ് വരവ്; മനോഹരം ഈ വീഡിയോ

അവരുടെ അമ്മ ഒരുക്കിയ സർപ്രൈസിന്‍റെ  വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന അമ്മ, മകൾ വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നതിനിടെ അവൾക്കു സർപ്രൈസായി അവിടെ എത്തുകയായിരുന്നു. ഡെവൻ വില്യംസൺ എന്ന യുവതിയാണ് അമ്മയുടെ സര്‍പ്രൈസ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുവതി പങ്കുവച്ച വീഡിയോ പിന്നീട് 'ഗുഡ്ന്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജും പങ്കുവച്ചു. 'വിലമതിക്കാനാകാത്ത നിമിഷം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

'മറ്റൊരു സ്ഥലത്തുള്ള നിങ്ങളുടെ അമ്മ അപ്രതീക്ഷിതായി  വന്നപ്പോൾ'- എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വെഡ്ഡിങ് ഗൗൺ ധരിച്ച് ഡ്രസിങ് റൂമില്‍ നിന്നിറങ്ങി വരുന്ന മകള്‍ പെട്ടെന്ന് അമ്മയെ കാണുകയാണ്. ശേഷം ഇരുവരുടെയും വൈകാരികമായ മുഹൂർത്തങ്ങളും വീഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കകം തന്നെ വീഡിയോ വൈറലായി. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ ലഭിച്ചു. ഇതു കാണുമ്പോൾ കണ്ണുകൾ നിറയുന്നു എന്നാണ് പലരും കമന്‍റ് ചെയ്തത്.

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ