'അച്ഛൻ എങ്ങനെയാണ് അമ്മയുമായി പ്രണയത്തിലായത്‌?'; മകളുടെ ചോദ്യത്തിന് പിതാവ് നൽകിയ മറുപടി...

Published : Nov 06, 2021, 11:56 AM ISTUpdated : Nov 06, 2021, 01:02 PM IST
'അച്ഛൻ എങ്ങനെയാണ് അമ്മയുമായി പ്രണയത്തിലായത്‌?'; മകളുടെ ചോദ്യത്തിന് പിതാവ് നൽകിയ മറുപടി...

Synopsis

'അച്ഛൻ എങ്ങനെയാണ് അമ്മയുമായി പ്രണയത്തിലായത്‌?'- വീഡിയോയിൽ, മകൾ അച്ഛനോട് ചോദിക്കുന്നു. ഇതു കേള്‍ക്കുമ്പോള്‍ അച്ഛന്‍റെ മുഖത്ത് വിടരുന്ന ഭാവങ്ങളില്‍ തന്നെയുണ്ടായിരുന്നു ഇതിനുള്ള ഉത്തരവും. 

ഒരു മകൾ ( Daughter ) പിതാവിനോട് ചോദിച്ച ചോദ്യവും, അതിന് പിതാവ് ( father ) നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ( social media ) വൈറലാകുന്നത്. 'നിങ്ങളുടെ അച്ഛൻ എങ്ങനെയാണ് നിങ്ങളുടെ അമ്മയുമായി പ്രണയത്തിലായത്‌?' എന്ന ഇൻ-ടെക്‌സ്‌റ്റ് കുറിപ്പോടെയാണ് വീഡിയോ ( video ) ആരംഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ( instagram ) പ്രചരിക്കുന്ന വീഡിയോയുടെ ക്യാപ്ഷനില്‍ 'അവരുടെ കഥയാണ് എന്‍റെ പ്രിയപ്പെട്ടത്' എന്നും കുറിച്ചിട്ടുണ്ട്. 'അച്ഛൻ എങ്ങനെയാണ് അമ്മയുമായി പ്രണയത്തിലായത്‌?'- വീഡിയോയിൽ, മകൾ അച്ഛനോട് ചോദിക്കുന്നു. ഇതു കേള്‍ക്കുമ്പോള്‍ അച്ഛന്‍റെ മുഖത്ത് വിടരുന്ന ഭാവങ്ങളില്‍ തന്നെയുണ്ടായിരുന്നു ഇതിനുള്ള ഉത്തരവും. 

'എന്നെ ആരും വിശ്വസിക്കാത്തപ്പോൾ, അവൾ എന്നെ വിശ്വസിച്ചു. അവൾ ഒരു പുഷ്പം പോലെ വിരിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു'- അദ്ദേഹം മറുപടി നൽകി. മനോഹരമായ ഈ വീഡിയോ സൈബര്‍ ലോകം ഏറ്റെടുക്കുകയും ചെയ്തു. പതിനായിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

 

Also Read: താലിയില്ലാ കല്യാണം! രണ്ടൊപ്പുകളുടെ ബലത്തിൽ ജീവിതം തുടങ്ങുന്നു; കുറിപ്പ് വൈറല്‍

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ