'നിങ്ങളെന്താ ഇരട്ടകളാണോ'; ദീപികയോടും രണ്‍വീറിനോടും ആരാധകര്‍

Published : Jun 07, 2019, 04:03 PM ISTUpdated : Jun 07, 2019, 04:06 PM IST
'നിങ്ങളെന്താ ഇരട്ടകളാണോ'; ദീപികയോടും രണ്‍വീറിനോടും ആരാധകര്‍

Synopsis

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. താരദമ്പതികള്‍ക്ക് ആരാധകരുമേറെയാണ്. 

വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. താരദമ്പതികള്‍ക്ക് ആരാധകരുമേറെയാണ്. ഇരുവരുടെയും ഡ്രസിങ് സ്റ്റൈലും ഫാഷന്‍ സെന്‍സും വേറെയാണെങ്കിലും. ഇടയ്ക്കൊക്കെ രണ്ടാളും ഒരേ പോലുളളവയോ ഒരേ നിറത്തിലുളള വസ്ത്രങ്ങളോ ധരിക്കാറുണ്ട്. പല ചടങ്ങുകളിലുമായിരിക്കുമെന്ന് മാത്രം. അതൊക്കെ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇവരെന്താ ഇരട്ടകളോ എന്നും ആരാധകര്‍ ചോദിക്കുന്നു.

ഇരുവരും  രണ്ട് ദിവസങ്ങളില്‍ രണ്ട് ചടങ്ങുകള്‍ക്ക് ധരിച്ച മഴവില്‍ നിറങ്ങളിലുളള വസ്ത്രം കണ്ടാണ് ആരാധകര്‍ ഇങ്ങനെ ചോദിച്ചത്. അത് പോലെയുളള മറ്റ് നാല് ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിട്ടുണ്ട്. 


 

PREV
click me!

Recommended Stories

ചുരുളഴിയും ഭംഗി: ട്രെൻഡി കർളി ഹെയർ എങ്ങനെ പരിപാലിക്കാം?
സ്മൂത്തനിംഗ് ഇനി വീട്ടിൽ: മുടിക്ക് സ്വാഭാവിക മിനുസം നൽകാൻ ഈ മാജിക് കൂട്ടുകൾ