ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരു, പാടുകൾ, ടാനിംഗ് എന്നിവ കുറയ്ക്കാൻ നല്ലതാണ്.

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ അരിപ്പൊടി സഹായിക്കും. ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരു, പാടുകൾ, ടാനിംഗ് എന്നിവ കുറയ്ക്കാൻ നല്ലതാണ്. സ്ഥിരമായി അരിപ്പൊടി മുഖത്ത് ഉപയോഗിക്കുന്നത് ചർമ്മം വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും.

അരിപ്പൊടി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. അരിപ്പൊടിയും പാലും

മുഖത്തിന്റെ തിളക്കം കൂട്ടാൻ അരിപ്പൊടിയിൽ പാൽ ചേർത്ത് ഉപയോഗിക്കാം. പാൽ ചർമ്മത്തിന് ആവശ്യമായ പോഷണവും ഈർപ്പവും നൽകുന്നു. ഇത് സ്കിൻ ടോൺ മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് അരിപ്പൊടി എടുത്ത് അതിൽ പാൽ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ല ഫലം നൽകും.

2. അരിപ്പൊടിയും തക്കാളി നീരും

അരിപ്പൊടിയിൽ തക്കാളി നീര് ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയുക. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുഖത്ത് നല്ല തിളക്കം കാണാൻ സാധിക്കും. തക്കാളി നീര് സ്കിൻ ടോൺ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

3. അരിപ്പൊടിയും തേനും

ചർമ്മത്തിന് തിളക്കം നൽകാൻ അരിപ്പൊടിയിൽ തേൻ ചേർക്കുന്നതും നല്ലതാണ്. തേൻ ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുന്നു. മുഖത്തെ പാടുകൾ കുറയ്ക്കാനും ഇത് സഹായിക്കും. ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ അരിപ്പൊടി എടുത്ത് അതിൽ ഒരു ടേബിൾസ്പൂൺ തേനും അൽപം റോസ് വാട്ടറും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.