കാഷ്വൽ ലുക്കില്‍ ദീപിക പദുകോണ്‍; ബാഗിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍!

Published : Dec 06, 2020, 05:51 PM IST
കാഷ്വൽ ലുക്കില്‍ ദീപിക പദുകോണ്‍; ബാഗിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍!

Synopsis

ഇന്ത്യ ഗേറ്റിനടുത്തുവച്ചാണ് ദീപിക ക്യാമറക്കണ്ണിൽ പതിഞ്ഞത്. ബ്ലാക് ബോഡി സ്യൂട്ടും ഡെനീമുമായിരുന്നു താരത്തിന്റെ വേഷം.

പൊതുവേ താരങ്ങള്‍ വസ്ത്രങ്ങള്‍ക്ക് വേണ്ടി എത്ര പണം ചിലവാക്കാനും മടിക്കാറില്ല. എന്നാല്‍ ബാഗിന് വേണ്ടിയും ഇത്രയും പണം ചിലവാക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ആരാധകര്‍ പലപ്പോഴും ചോദിക്കുന്നത്. ബോളിവുഡ് നടി ദീപിക പദുകോണിനോട് ആരാധകര്‍ ഇത്തവണ ഈ ചോദ്യം ചോദിക്കുന്നത്. 

ഷൂട്ടിങ്ങിനിടെ ഇന്ത്യ ഗേറ്റിനടുത്തുവച്ചാണ് താരം ക്യാമറക്കണ്ണിൽ പതിഞ്ഞത്. ബ്ലാക് ബോഡി സ്യൂട്ടും ഡെനീമുമായിരുന്നു താരത്തിന്റെ വേഷം. 'V'ഷേപ്പ് നെക്കോടുകൂടിയ സ്ലീവ്‌ലസ് ബോഡി സ്യൂട്ടില്‍ ക്ലാസിക് ലുക്കിലായിരുന്നു താരം. ഒപ്പം വൈറ്റ് സ്നീക്കേഴ്സും കറുപ്പ് മാസ്കും ദീപിക ധരിച്ചിരുന്നു.

 

എന്നാല്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ താരത്തിന്‍റെ ബാഗിലായിരുന്നു. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റന്റെ മോണോഗ്രാമം ബ്ലാക് ബാഗ് ആയിരുന്നു ദീപികയുടേത്. ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില. 

Also Read: 1.2 ലക്ഷം രൂപയുടെ ബാഗില്‍ തിളങ്ങി താരം; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'