സണ്ണി ലിയോണിന്‍റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച് വധു; വൈറലായി വീഡിയോ

Published : Dec 06, 2020, 03:47 PM IST
സണ്ണി ലിയോണിന്‍റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച് വധു; വൈറലായി വീഡിയോ

Synopsis

വിവാഹദിനത്തില്‍ സണ്ണി ലിയോണിന്‍റെ ചിത്രത്തിലെ ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി വേദിയിലെത്തിയ ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നാണം കുണുങ്ങി തലകുനിച്ച് നില്‍ക്കുന്ന കല്ല്യാണപ്പെണ്ണിനെയൊന്നും ഇന്ന് കാണാനാവില്ല. സ്വന്തം വിവാഹ ദിവസം എങ്ങനെ മനോഹരമാക്കാം എന്നു ചിന്തിക്കുന്നവരാണ് ഇന്ന് മിക്ക പെണ്‍കുട്ടികളും. അത്തരത്തില്‍ വിവാഹദിനത്തില്‍ സണ്ണി ലിയോണിന്‍റെ ചിത്രത്തിലെ ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി വേദിയിലെത്തിയ ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മഹാരാഷ്ട്രയില്‍ നിന്നുള്ള വധുവാണ് 'ഏക് പഹേലി ലീലാ' എന്ന ചിത്രത്തിലെ 'മേരാ സയ്യാന്‍ സൂപ്പര്‍ സ്റ്റാര്‍...' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്ത് വേദിയിലെത്തിയത്. വിവാഹവസ്ത്രത്തിലും വളരെ അനായാസമായാണ് വധു നൃത്തച്ചുവടുകളുമായി നീങ്ങുന്നത്. സൺഗ്ലാസില്‍ വളരെ കൂളായുള്ള ഈ വധു ഇപ്പോള്‍ സൈബര്‍ ലോകത്തെ താരമാണ്. 

 

മനോഹരമായ ചുവടുകള്‍ക്കൊടുവില്‍ വേദിയിലെക്കത്തുന്ന വധു വരന്റെ കൈകളില്‍ ചുംബിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധിപേരാണ് വധുവിനെ അഭിനന്ദിച്ച് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Also Read: നിറവയറില്‍ വീണ്ടുമൊരു മനോഹര നൃത്തം; വീഡിയോ പങ്കുവച്ച് പാര്‍വതി...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ