ലളിതം, സുന്ദരം; മനം കവര്‍ന്ന് ദീപിക...

Web Desk   | others
Published : Jan 10, 2020, 07:45 PM IST
ലളിതം, സുന്ദരം; മനം കവര്‍ന്ന് ദീപിക...

Synopsis

ലളിതവും എന്നാല്‍ അതിമനോഹരവുമായ എത്‌നിക് സ്യൂട്ടിലായിരുന്നു ദീപിക. ഓഫ് വൈറ്റ് സില്‍ക്കില്‍ ചെറിയ ഗോള്‍ഡന്‍ ഡിസൈനുകള്‍. പാന്റ്‌സും ഷോളും സ്യൂട്ടുമെല്ലാം ഓഫ് വൈറ്റ് തന്നെ. ഉയര്‍ന്ന റൗണ്ട് നെക്കും നീളത്തിലുള്ള സ്ലീവും ഒരു പഴയകാല ഫാഷന്‍ ഓര്‍മ്മിപ്പിക്കുന്നു

ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഛപാക് ഇന്ന് റിലീസ് ആയിരിക്കുകയാണ്. ദീപിക നിര്‍മ്മാതാവ് കൂടിയാകുന്ന ആദ്യചിത്രമെന്ന പ്രത്യേകതയും ഛപാകിനുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് രാവിലെ ക്ഷേത്രസന്ദര്‍ശനം നടത്താനിറങ്ങിയതായിരുന്നു ദീപിക.

ലളിതവും എന്നാല്‍ അതിമനോഹരവുമായ എത്‌നിക് സ്യൂട്ടിലായിരുന്നു ദീപിക. ഓഫ് വൈറ്റ് സില്‍ക്കില്‍ ചെറിയ ഗോള്‍ഡന്‍ ഡിസൈനുകള്‍. പാന്റ്‌സും ഷോളും സ്യൂട്ടുമെല്ലാം ഓഫ് വൈറ്റ് തന്നെ. ഉയര്‍ന്ന റൗണ്ട് നെക്കും നീളത്തിലുള്ള സ്ലീവും ഒരു പഴയകാല ഫാഷന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരേസമയം 'എലഗന്റ്' ആയും എന്നാല്‍ 'സിമ്പിള്‍' ആയും വസ്ത്രം ധരിക്കുന്ന താരമാണ് ദീപിക. ഓരോ അവസരത്തിനും അനുസരിച്ച് പ്രത്യേകം തെരഞ്ഞെടുത്ത് ഡ്രസ് ചെയ്യാനും ദീപികയ്ക്കുള്ള വാസന അപാരമാണ്.

 

 

ഓഫ് വൈറ്റിനോട് ദീപികയ്ക്ക് ഒരു അടുപ്പക്കൂടുതലുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ കാണിക്കുന്നത്. പല മോഡലിലും പല നിറങ്ങളിലുമായി ധാരാളം ഔട്ട്ഫിറ്റുകള്‍ പരീക്ഷിക്കാറുണ്ടെങ്കിലും ഓഫ് വൈറ്റ് സ്യൂട്ടുകളിലും സാരികളിലും ദീപികയുടെ സൗന്ദര്യം ജ്വലിക്കുന്നതായി തോന്നാറുണ്ട്.

 

 

ദീപികയുടെ 'ക്ലാസിക് ലുക്കു'കളില്‍ ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ഓഫ് വൈറ്റ് ഡിസൈനുകളാണെന്നതും കൗതുകകരമാണ്.

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ