'പരീക്ഷണം നടത്തി ചര്‍മ്മം നാശമാക്കരുതെന്ന് അമ്മ എപ്പോഴും പറയും'; സൗന്ദര്യ രഹസ്യം പങ്കുവച്ച് ദീപിക പദുകോണ്‍

Published : Jun 04, 2023, 12:37 PM ISTUpdated : Jun 04, 2023, 12:38 PM IST
 'പരീക്ഷണം നടത്തി ചര്‍മ്മം നാശമാക്കരുതെന്ന് അമ്മ എപ്പോഴും പറയും'; സൗന്ദര്യ രഹസ്യം പങ്കുവച്ച് ദീപിക പദുകോണ്‍

Synopsis

താരത്തിന്‍റെ തിളങ്ങുന്ന ചര്‍മ്മത്തിന്‍റെ രഹസ്യം എന്താണ്  എന്ന ആരാധകരുടെ  ചോദ്യത്തിനുള്ള ഉത്തരം താരം തന്നെ നല്‍കി. സോഷ്യല്‍ മീഡിയയിലെ ക്വസ്റ്റിയന്‍ ആന്‍റ് ആന്‍സറിന്‍റെ ഭാഗമായാണ് ദീപിക രഹസ്യം വെളിപ്പെടുത്തിയത്. ചര്‍മ്മത്തിന്‍റെ ഏറ്റവും അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചു തന്നത് അമ്മ ഉജ്ജ്വല പദുക്കോണ്‍ ആണെന്ന് ദീപിക പറയുന്നു. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും ദീപിക ‌ ആരാധകരുടെ മനം കവരാറുണ്ട്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും വേഷവും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. എപ്പോഴും മിനിമല്‍ മേക്കപ്പിലാണ് ദീപികയെ കാണാറുള്ളത്. ചര്‍മ്മത്തിന്‍റെ തിളക്കത്തെ കുറിച്ച് ആരാധകര്‍ക്കിടയിലും ചര്‍ച്ചയുണ്ട്. 

താരത്തിന്‍റെ തിളങ്ങുന്ന ചര്‍മ്മത്തിന്‍റെ രഹസ്യം എന്താണ് എന്ന ആരാധകരുടെ  ചോദ്യത്തിനുള്ള ഉത്തരം താരം തന്നെ നല്‍കി. സോഷ്യല്‍ മീഡിയയിലെ ക്വസ്റ്റിയന്‍ ആന്റ് ആന്‍സറിന്റെ ഭാഗമായാണ് ദീപിക രഹസ്യം വെളിപ്പെടുത്തിയത്. ചര്‍മ്മത്തിന്‍റെ ഏറ്റവും അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചു തന്നത് അമ്മ ഉജ്ജ്വല പദുക്കോണ്‍ ആണെന്ന് ദീപിക പറയുന്നു. ചര്‍മ്മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക പറയുന്നു. 

'എന്‍റെ ചര്‍മ്മത്തിന്‍റെ പിന്നിലെ രഹസ്യം എല്ലാം ലളതിമായി ചെയ്യുക എന്നതാണ്. അമ്മ പഠിപ്പിച്ചുതന്ന മന്ത്രമാണത്. നിങ്ങളുടെ ചര്‍മ്മത്തില്‍ കൂടുതലായി ഒന്നും ചെയ്യരുത്. മേക്കപ്പ് ഉള്‍പ്പെടെ എല്ലാം സിംപിള്‍ ആയി ചെയ്യുക. എന്റെ യാത്രയില്‍ ഉടനീളം ചര്‍മ്മസംരക്ഷണ ദിനചര്യയിലൂടെ ഞാന്‍ അമ്മയുടെ ഉപദേശം പിന്തുടര്‍ന്നു. ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കാറുണ്ട്. ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കും. അതുപോലെ സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷ നേടാന്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കും. ഇതാണ് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍' -ദീപിക പറയുന്നു.

Also Read: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് അഞ്ച് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വള്ളിച്ചാട്ടം വെറും കുട്ടിക്കളിയല്ല; ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ ദിവസവും 15 മിനിറ്റ് മതി
പുതുവർഷാഘോഷം കഴിഞ്ഞോ? തളർന്ന ശരീരത്തിനും മങ്ങിയ ചർമ്മത്തിനും പുതുജീവൻ നൽകാൻ 5 വഴികൾ