കാറിന്‍റെ ഡോര്‍ വലിച്ചുതുറന്നു കരടി; പിന്നീട് സംഭവിച്ചത്...

Published : Jun 03, 2023, 12:52 PM IST
കാറിന്‍റെ ഡോര്‍ വലിച്ചുതുറന്നു കരടി; പിന്നീട് സംഭവിച്ചത്...

Synopsis

ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ ആണ് വീഡിയോയില്‍ തുടക്കത്തില്‍ കാണുന്നത്. അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിത്. കാറിനടുത്തേക്ക് നടന്നടുത്ത കരടി കാറിന്‍റെ ഡോര്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ കാറിനുള്ളിലേക്ക് കയറാന്‍ കരടി  ശ്രമിച്ചിട്ടില്ല. 

ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇവിടെയിതാ ഒരു കരടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ ആണ് വീഡിയോയില്‍ തുടക്കത്തില്‍ കാണുന്നത്. അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിത്. കാറിനടുത്തേക്ക് നടന്നടുത്ത കരടി കാറിന്‍റെ ഡോര്‍ തുറക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷേ കാറിനുള്ളിലേക്ക് കയറാന്‍ കരടി  ശ്രമിച്ചിട്ടില്ല. ഡോര്‍ തുറക്കാന്‍ അറിയാമാരിയുന്ന കരടി പിന്നീടെന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ നടന്നു പിന്നിലേക്ക് നീങ്ങി പോവുകയായിരുന്നു കരടി. 

പ്യൂബിറ്റി എന്ന ഇന്‍സ്റ്റാഗ്രം പേജാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. കരടികള്‍ ഇങ്ങനെ ജനവാസ പ്രദേശത്തയ്ക്ക് ഇറങ്ങുന്നതിലെ ആശങ്കയാണ് പലരും പങ്കുവച്ചത്. 

 

Also Read: ഇത് ചോദിച്ചുവാങ്ങിയ പണി; തന്നെ ചുംബിച്ച യുവതിയെ തിരിച്ച് 'ഉമ്മ' വെച്ച് പാമ്പ്; അമ്പരപ്പിക്കുന്ന വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ