ബോളിവുഡ് താരത്തിന്‍റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍; വീഡിയോ പങ്കിട്ട് താരം

Published : Jun 28, 2022, 04:05 PM IST
ബോളിവുഡ് താരത്തിന്‍റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍; വീഡിയോ പങ്കിട്ട് താരം

Synopsis

ഈ താരാരാധനയ്ക്കും ഒരു പ്രത്യേകതയുണ്ട്. താരത്തെ സിനിമയില്‍ കണ്ടല്ല ഇദ്ദേഹത്തിന് ആരാധന തോന്നിയിരിക്കുന്നത്. മറിച്ച് സോനു സൂദ് നടത്തിയിട്ടുള്ള സാമൂഹികപ്രവര്‍ത്തനമാണ് ഇദ്ദേഹത്തെ സ്വാധീനിച്ചിരിക്കുന്നത്. 

താരാരാധന മൂലം ആരാധകര്‍ ( Fan Following ) പലതും ചെയ്യാറുണ്ട്. താരങ്ങളുടെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുക, അതല്ലെങ്കില്‍ അമ്പലം പണിയുക എന്നതെല്ലാം നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെയിതാ താരാരാധനയുടെ ( Fan Following ) വ്യത്യസ്തമായ ഒരു മുഖമാണ് കാണുന്നത്.

ബോളിവുഡ് താരമായ സോനു സൂദിന്‍റെ ( Actor Sonu Sood ) പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകന്‍. ഈ താരാരാധനയ്ക്കും ഒരു പ്രത്യേകതയുണ്ട്. താരത്തെ സിനിമയില്‍ കണ്ടല്ല ഇദ്ദേഹത്തിന് ആരാധന തോന്നിയിരിക്കുന്നത്. മറിച്ച് സോനു സൂദ് നടത്തിയിട്ടുള്ള സാമൂഹികപ്രവര്‍ത്തനമാണ് ഇദ്ദേഹത്തെ സ്വാധീനിച്ചിരിക്കുന്നത്. 

സിനിമാമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആരാധന റാത്തോഡ് എന്ന യുവതിയാണ് വീഡിയോ സഹിതം സംഭവം ട്വിറ്ററില്‍ പങ്കുവച്ചത്. താരം സഹായിച്ചവരില്‍ ഒരാളാണ് ഇത്തരത്തില്‍ താരത്തിന്‍റെ പേരില്‍ തന്നെ ഫുഡ് സ്റ്റാള്‍ തുടങ്ങിയിരിക്കുന്നത് എന്നാണ് സൂചന.

എന്തായാലും ആരാധനയുടെ ട്വീറ്റ് വൈകാതെ തന്നെ സോനു സൂദ് ( Actor Sonu Sood ) കാണുകയും അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇനി വരുമ്പോള്‍ തനിക്കും നല്ല രുചിയോടെ ഭക്ഷണം നല്‍കാൻ അദ്ദേഹത്തോട് പറയണമെന്ന ക്യാപ്ഷനോടെയാണ് സോനു സൂഡ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ചെറുതെങ്കിലും വൃത്തിയുള്ള നല്ലൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളാണിത്. കടയില്‍ ചുറ്റുമായി 'സോനു സൂഡ് ജി' എന്നെഴുതി ചേര്‍ത്തിട്ടുണ്ട്. സോനു സൂദ് നടത്തുന്ന സഹായപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെളിവുണ്ടെന്നും അതാണ് ഇക്കാണുന്നതെന്നും ആരാധന വീഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്നു. ഈ കട നന്നായി പോകുന്നുണ്ടെന്നും അത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ഇവര്‍ കുറിച്ചിരിക്കുന്നു. 

ബോളിവുഡിലെ പേരുകേട്ട നടനാണ് സോനു സൂദ്. എന്നാല്‍ സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരിലല്ല സോനു സൂദ് വാഴ്ത്തപ്പെടുന്നത്. പ്രളയസമയത്ത് അടക്കം സോനു സൂദ് നടത്തിയിട്ടുള്ള സഹായപ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് യഥാര്‍ത്ഥ താരപരിവേഷം കിട്ടുന്നത്. 

 

Also Read:- ഈ പാവ് ബാജിക്ക് ഒരു പ്രത്യേകതയുണ്ട്; കാണാം വീഡിയോ

PREV
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്