'സ്റ്റുഡിയോ അപാര്‍ട്‌മെന്റ്' ഒന്നുമല്ല; ഒരു പാലത്തിന്റെ അടിഭാഗമാണ്...

By Web TeamFirst Published Mar 30, 2019, 11:27 PM IST
Highlights

കേള്‍ക്കുമ്പോള്‍ അവിശ്വസനീയത തോന്നണ്ട. സ്‌പെയിനിലെ വലെന്‍സിയയില്‍ ഡിസൈനറായ ഫെര്‍ണാണ്ടോ അബെലാനസ് നിര്‍മ്മിച്ച വീടാണിത്. റെയില്‍ പാതകള്‍ക്കടുത്തുള്ള കൂറ്റന്‍ പാലത്തിന്റെ തൂണുകള്‍ക്കിടയിലുള്ള ചെറിയ സ്ഥലത്തില്‍ ഫെര്‍ണാണ്ടോ പണിത കുഞ്ഞ് വീട്

പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ ചെറിയ ഷെല്‍ഫുകളില്‍ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍, കിടക്ക, ഒരു ബാഗ്, വിളക്ക്, മേശപ്പുറത്ത് പുസ്തകവും പേനയും, തൊട്ടരികെ തന്നെ ഒരു കസേര.... ഫോട്ടോയില്‍ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റോ ഫ്‌ളാറ്റിന്റെ ഹാളോ ആണെന്നൊക്കെയേ തോന്നൂ. പക്ഷേ സംഭവം അതൊന്നുമല്ല, ഒരു പാലത്തിന്റെ അടിഭാഗമാണിത്. 

കേള്‍ക്കുമ്പോള്‍ അവിശ്വസനീയത തോന്നണ്ട. സ്‌പെയിനിലെ വലെന്‍സിയയില്‍ ഡിസൈനറായ ഫെര്‍ണാണ്ടോ അബെലാനസ് നിര്‍മ്മിച്ച വീടാണിത്. റെയില്‍ പാതകള്‍ക്കടുത്തുള്ള കൂറ്റന്‍ പാലത്തിന്റെ തൂണുകള്‍ക്കിടയിലുള്ള ചെറിയ സ്ഥലത്തില്‍ ഫെര്‍ണാണ്ടോ പണിത കുഞ്ഞ് വീട്.

ചെറുപ്പത്തില്‍ മേശയ്ക്ക് ചുവട്ടില്‍ പോയിരുന്ന്, മേശവിരി വിടര്‍ത്തിയിട്ട് കര്‍ട്ടനാക്കി, അതിന് താഴെ വീടാണെന്ന് സങ്കല്‍പിച്ച് നമ്മള്‍ കളിച്ചിട്ടില്ലേ? അതേ സങ്കല്‍പം തന്നെയായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്ന് ഫെര്‍ണാണ്ടോ പറയുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലധികമായി ഫെര്‍ണാണ്ടോ ഈ 'പാരസൈറ്റ്' ഭവനം നിര്‍മ്മിച്ചിട്ട്. 

പലരും, കണ്ടും കേട്ടുമറിഞ്ഞ് ഫെര്‍ണാണ്ടോയുടെ വീട് സന്ദര്‍ശിച്ചു. അതിശയം എന്നല്ലാതെ മറ്റൊന്നും സന്ദര്‍ശകര്‍ക്ക് പറയാനില്ല. അത്രമാത്രം കൃത്യവും മനോഹരവുമാണ് ഫെര്‍ണാണ്ടോയുടെ കല്‍പനകള്‍. ഈ വീടിനെപ്പറ്റി ഒരു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന നിരവധി വീഡിയോകളില്‍ ഒരെണ്ണം കണ്ടുനോക്കുക... 

വീഡിയോ...

click me!