6 മാസം കൊണ്ട് കുറച്ചത് 30 കിലോ; തടി കുറയ്ക്കാൻ സഹായിച്ചത് 'ഈ ഡയറ്റ് പ്ലാൻ'...

By Web TeamFirst Published Mar 30, 2019, 12:43 PM IST
Highlights

തടി കുറച്ചില്ലെങ്കിൽ അസുഖങ്ങൾ വന്ന് കിടപ്പിലാകുമെന്ന് പോലും ചിലർ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് ജെഹൻസെബ് പറയുന്നു. ദിവസവും മൂന്ന് കിലോമീറ്റർ ഓട്ടം, 30 പുഷ് അപ്പ് ഇവ രണ്ടും ചെയ്യാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. 

പല കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്. ശരീരഭാരം കൂടുന്നതോടെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. അമിതവണ്ണം ആത്മവിശ്വാസം പോലും കുറയ്ക്കുന്നു. ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, നടക്കാനോ ഇരിക്കാനോ പ്രയാസം, നടുവേദന, മുട്ട് വേദന പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് അലട്ടാറുള്ളത്. 

ക്യത്യമായി ഡയറ്റ് ചെയ്താൽ ശരീരഭാരം കുറയ്ക്കാമെന്നാണ് അഭിഭാഷകനായ ജെഹൻസെബ് ബട്ട് എന്ന 30 വയസുകാരൻ പറയുന്നത്. ജെഹൻസെബിന് അന്ന് 115 കിലോയായിരുന്നു ശരീരഭാരം. ആറ് മാസം കൊണ്ടാണ് ഈ യുവാവ് 30 കിലോ കുറച്ചത്. ശരീരഭാരം കൂടിയപ്പോൾ പലരും കളിയാക്കി. 

തടി കുറച്ചില്ലെങ്കിൽ അസുഖങ്ങൾ വന്ന് കിടപ്പിലാകുമെന്ന് പോലും ചിലർ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ തടി കുറയ്ക്കമെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് ജെഹൻസെബ് പറയുന്നു. ശരീരഭാരം കുറയ്ക്കാനായി ഈ യുവാവ് ഫോളോ ചെയ്ത ഡയറ്റ് പ്ലാൻ നിങ്ങൾക്കും പരീക്ഷിക്കാം...

ബ്രേക്ക്ഫാസ്റ്റ്...

 മധുരം ചേർക്കാതെ പാലൊഴിച്ച ഒരു ബൗൾ ഓട്സ്.

ഉച്ചയ്ക്ക്...

ഒരു ബൗൾ വേവിച്ച പച്ചക്കറികൾ.

അത്താഴം....

ഒരു ബൗൾ വെജിറ്റബിൾ സൂപ്പും, 1 കപ്പ് ​ഗ്രീൻ ടീയും.

ദിവസവും മൂന്ന് കിലോമീറ്റർ ഓട്ടം, 30 പുഷ് അപ്പ് ഇവ രണ്ടും ചെയ്യാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. രാവിലെ എഴുന്നേറ്റ ഉടൻ ചായയും കാപ്പിയും കുടിക്കുന്ന ശീലം മാറ്റി. പകരം കുടിച്ചിരുന്നത് വെറും വയറ്റിൽ ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം. വെള്ളം ധാരാളം കുടിക്കുമായിരുന്നുവെന്നും ജെഹൻസെബ് പറയുന്നു. 

click me!