നിങ്ങളൊരു ഫുട്‌ബോള്‍ പ്രേമിയാണോ; ഇതാ ഒരു ‍ഞെട്ടിക്കുന്ന പഠനം

By Web TeamFirst Published Mar 6, 2020, 6:49 PM IST
Highlights

ഫുട്‌ബോള്‍ സ്ഥിരമായി കാണുന്നത് സമ്മർദ്ദം ഉണ്ടാക്കാമെന്ന് പഠനം. ഫുട്ബോൾ ആരാധകർ അപകടകരമായ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.

ഫുട്‌ബോള്‍ കളി ആസ്വാദകരാണ് നമ്മള്‍ എല്ലാവരും. ലോകകപ്പ് ആവേശം തന്നെ ഉദാഹരണം. എന്നാല്‍ ഫുട്‌ബോള്‍ സ്ഥിരമായി കാണുന്നത് സമ്മർദ്ദം ഉണ്ടാക്കാമെന്ന് പഠനം. ഫുട്ബോൾ ആരാധകർ അപകടകരമായ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. പഠനത്തിനായി ബ്രസീലിയൻ ആരാധകരിൽ നിന്ന് ഉമിനീർ ശേഖരിച്ചു. പഠനത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് ഉയരുന്നതായി കാണാൻ കഴിഞ്ഞു.

കോർട്ടിസോളിന്റെ അളവ് കൂടുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയ സംബന്ധമായ ഗുരുത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ഓക്സ്ഫോർഡിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ കോഹൻഷലിലെ ഗവേഷകൻ ​ഡോ. മാർത്ത ന്യൂസൺ പറയുന്നു.

മുമ്പ് നടത്തിയ മിക്ക മത്സരങ്ങളിലും ആരാധകർക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മൂന്ന് ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പും ശേഷവും 40 ആരാധകരുടെ ഉമിനീരിൽ കോർട്ടിസോളിന്റെ അളവ് എത്രത്തോളമുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ മുമ്പും പഠനം നടത്തിയിരുന്നു.

2006ല്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ജര്‍മന്‍ ആരാധകരുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും നിയന്ത്രണാതീതമായിരുന്നു എന്നും പഠനത്തിൽ പറയുന്നു. ഹൃദ്രോഗമുള്ളവര്‍ കടുത്ത സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ കാണുന്നതിനെ പഠനം വിലക്കുന്നുണ്ട്.

ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നത്...

ടിവിയിൽ കാണുന്ന കളികളും കടുത്ത ഒരു ആരാധകർ കാണുന്ന കളികളും അവർ രണ്ട് പേരുടെയും ശരീരത്തിലും മനസിലും ആ  കളിയുണ്ടാക്കുന്ന ​ആഘാതം വളരെ വ്യത്യാസമായിരിക്കും. പ്രത്യേകിച്ച് ഫുഡ് ബോൾ പോലുള്ള കളി 90 മിനിറ്റിൽ കൊണ്ട് തീരുന്ന കളിയിൽ കളിക്കുന്നവരേക്കാൾ ആകാംക്ഷയും ഉത്കണ്ഠയും അവരുടെ ശരീരത്തിലും മനസിനെയും സ്വാധീനിക്കാം.

ഉദാഹരണം, ഒരു പട്ടി നിങ്ങളെ ഓടിക്കുന്നു. ഓടിക്കുമ്പോൾ നിങ്ങളിൽ സ്ട്രെസ് ഹോർമോൺ ഉണ്ടാകുന്നു. ഈ സ്ട്രെസ് ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നു. മെറ്റബോളിസത്തിൽ വ്യത്യാസം വരികയും രക്തയോട്ടം നിയന്ത്രിക്കുകയും ചെയ്യുന്നു. സ്ട്രെസ് രണ്ട് രീതിയിൽ ഉണ്ടാകാം. ഒന്ന്, ടെൻഷനിച്ചും മറ്റൊന്ന് എന്റർറ്റെൻമെന്റിനിടയിലും വരാം.

വീഡിയോ ​ഗെയിം താൽപര്യത്തോടെ കളിക്കുമ്പോൾ പോലും സ്ട്രെസ് ഉണ്ടാകുന്നു. പലർക്കും അത് അറിയില്ല. എന്റർന്റെയ്ൻമെന്റ് സമയത്ത് ഉണ്ടാകുന്ന സ്ട്രെസും അല്ലാതെയുള്ള സ്ട്രെസും പലർക്കും തിരിച്ചറിയില്ല. നമ്മുടെ ശരീരത്തിൽ ഇതെല്ലാം സ്ട്രെസ് തന്നെയാണ്. ഈ സ്ട്രെസുള്ള സമയത്താണ് ​ഹോർമോണുകൾ ഉണ്ടാവുന്നത്.

സാധാരണ​ഗതിയിൽ പൂർണ്ണ ആരോ​ഗ്യമുള്ള ഒരാൾക്ക് കളികൾ കാണുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. പക്ഷേ, ബിപി പ്രശ്നമുള്ളവർ, വൃക്കരോ​ഗമുള്ളവർ, ഹൃദയത്തിന് പ്രശ്നമുള്ളവർ, മസിലുകൾക്ക് പ്രശ്നമുള്ളവർക്ക്
ഇത്തരം പ്രശ്നമുള്ളവർക്കാണ് ഇത് കൂടുതൽ ബാധിക്കുന്നത്.

ഹോർമോണിന്റെ അളവ് കൂടി കളി കാണുന്നമ്പോൾ രക്തക്കുഴലുകൾ പൊട്ടാനുള്ള സാധ്യതയും തലച്ചോറിലും മറ്റും ബ്ലിഡിങ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. സമ്മർദ്ദം ഉണ്ടാകുമ്പോൾ  രക്തക്കുഴലുകൾക്ക് അകത്ത് ചില പ്രശ്നങ്ങൾ വരാം. കോശങ്ങൾക്ക് കേട് വന്നിട്ട് രക്തം കട്ടപിടിക്കാം. കളിക്കിടെ പ്രമേഹമുള്ളവരുടെ രക്തം പരിശോധിക്കുമ്പോൾ ഷു​ഗറിന്റെ നില ഉയർന്ന് നിൽക്കുന്നതായി ‌കാണാം.

സ്ട്രോക്കോ അല്ലെങ്കിൽ ​ഹൃദയത്തിനോ മറ്റ് പ്രശ്നങ്ങൾ ഉണ്ടായി എന്ന് വരാം. ഏതൊരു കളിയും ടിവിയിൽ നിന്ന് കാണുന്നതിനെക്കാൾ നേരിട്ട് കാണുമ്പോൾ സ്ട്രെസ് ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും. അതിന്റെയൊരു ആഘാതം വളരെ വലുതായിരിക്കും - ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറഞ്ഞു.

click me!