യുവതിയുടെ ശ്രദ്ധതിരിച്ച്, കേക്ക് അടിച്ചുമാറ്റുന്ന നായ; രസകരമായ വീഡിയോ

Published : Aug 28, 2021, 05:44 PM ISTUpdated : Aug 28, 2021, 05:49 PM IST
യുവതിയുടെ ശ്രദ്ധതിരിച്ച്, കേക്ക് അടിച്ചുമാറ്റുന്ന നായ; രസകരമായ വീഡിയോ

Synopsis

ഒരു കഫേയില്‍ ഇരിക്കുന്ന യുവതിക്കൊപ്പമുള്ള നായയാണ് വീഡിയോയിലെ താരം. യുവതിയുടെ ശ്രദ്ധതിരിച്ച്, മേശയിലിരിക്കുന്ന കേക്ക് അടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണ് ആശാന്‍. 

നായകളുടെ രസകരമായ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തന്‍റെ വീട്ടിലെ അടുക്കളയിലിരിക്കുന്ന ഭക്ഷണം ആരും കാണാതെ സ്വയം എടുത്ത് കഴിക്കുന്ന നായയുടെ വീഡിയോ അടുത്തിടെയാണ് നാം കണ്ടത്. സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

ഒരു കഫേയില്‍ ഇരിക്കുന്ന യുവതിക്കൊപ്പമുള്ള നായയാണ് വീഡിയോയിലെ താരം. യുവതിയുടെ ശ്രദ്ധതിരിച്ച്, മേശയിലിരിക്കുന്ന കേക്ക് അടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണ് ആശാന്‍. ഇതിനുവേണ്ടി കഷ്ടപ്പെട്ട് അഭിനയിക്കുകയാണ് നായ.

ഒരിക്കല്‍ പോലും മേശയിലിരിക്കുന്ന ഭക്ഷണത്തില്‍ നോക്കുക പോലും ചെയ്യാതെയാണ് നായ യുവതിയുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ യുവതി തലതിരിച്ചതും നായ കേക്ക് അകത്താക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്. 

 

Also Read: 'എന്നോടാ കളി'; അടുക്കളയിലെ ഭക്ഷണം കട്ടെടുക്കുന്ന നായ; രസകരമായ വീഡിയോ കണ്ടത് മുപ്പത് ലക്ഷം പേര്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ