തന്‍റെ വീട്ടിലെ അടുക്കളയിലിരിക്കുന്ന ഭക്ഷണം ആരും കാണാതെ സ്വയം എടുത്ത് കഴിക്കുന്ന നായയുടെ വീഡിയോ ആണിത്. ഉയരത്തില്‍ ഇരിക്കുന്ന ഭക്ഷണം എടുക്കാനായി കൗശലക്കാരനായ നായ കസേര എടുത്തുകൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.

ഓമനിച്ച് വളർത്തുന്ന നായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് പ്രചരിക്കുന്നത്. 

തന്‍റെ വീട്ടിലെ അടുക്കളയിലിരിക്കുന്ന ഭക്ഷണം ആരും കാണാതെ സ്വയം എടുത്ത് കഴിക്കുന്ന നായയുടെ വീഡിയോ ആണിത്. ഉയരത്തില്‍ ഇരിക്കുന്ന ഭക്ഷണം എടുക്കാനായി കൗശലക്കാരനായ നായ കസേര എടുത്തുകൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.

ശേഷം കസേരയുടെ മുകളില്‍ കയറി നിന്നുകൊണ്ട് ആശാന്‍ ഭക്ഷണം അകത്താക്കുകയാണ്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇതുവരെ 30 ലക്ഷം ആളുകളാണ് കണ്ടത്. സംഭവം വൈറലായതോടെ നായയുടെ ബുദ്ധിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Scroll to load tweet…

Also Read: നടുറോഡില്‍ കേരളാ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona