Viral Video: തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുന്ന നായ; വൈറലായി വീഡിയോ

Published : Sep 02, 2022, 03:35 PM ISTUpdated : Sep 02, 2022, 03:43 PM IST
Viral Video: തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുന്ന നായ; വൈറലായി വീഡിയോ

Synopsis

തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുകയാണ് ഈ നായ. ചുവന്ന നിറത്തില്‍ ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ബലൂണിനെ മുകളിലോട്ട് തട്ടി കളിക്കുകയാണ് നായ. 

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നായയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു തെരുവ് നായ ബലൂണ്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോ ആണിത്. 

തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുകയാണ് ഈ നായ. ചുവന്ന നിറത്തില്‍ ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ബലൂണിനെ മുകളിലോട്ട് തട്ടി കളിക്കുകയാണ് നായ. തെരുവിലൂടെ യാത്രക്കാര്‍ നടക്കുമ്പോഴും നായ അവരെയൊക്കെ തട്ടിമാറ്റിയാണ് ബലൂണിന്‍റെ പിന്നാലെ പോകുന്നത്. മറ്റൊന്നും ശ്രദ്ധിക്കാതെ  ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

 

 

 ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം 2.4 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തി. ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കണ്ടു എന്നാണ് ഒരാളുടെ കമന്‍റ്. 

Also Read: മിഠായി എടുക്കരുതെന്ന് അച്ഛന്‍; 'കട്ടെടുത്ത്' കുരുന്നുകള്‍; വൈറലായി വീഡിയോ

 

യുവാവിന്‍റെ പിസ ഡെലിവറിക്കൊപ്പം ചേർന്ന് നായ; വൈറലായി വീഡിയോ

യജമാനനോട് അങ്ങേയറ്റം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. അതുകൊണ്ടുതന്നെ, വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. ഇപ്പോഴിതാ ഒരു നായയുടെ അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പിസ ഡെലിവറി നടത്തുന്ന ഒരു യുവാവിനെ പിന്തുടരുന്ന നായയുടെ വീഡിയോ ആണിത്. യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്ക് എന്ന നായയും ഇയാൾക്കൊപ്പമുണ്ട്. യുവാവ് പാഴ്സൽ നൽകി വരുന്നതുവരെ ജാക്ക് സ്കൂട്ടറിനരികിൽ തന്നെ കാത്തു നിൽക്കും. യുവാവ് തിരികെയെത്തുമ്പോള്‍ ജാക്കും സ്കൂട്ടറില്‍ കയറി ഇരിക്കും.  സ്കൂട്ടർ സ്റ്റാർട്ടാക്കി അടുത്ത സ്ഥലത്തേയ്ക്ക് യുവാവ് യാത്ര തിരിക്കുമ്പോൾ ജാക്കും ഇയാള്‍ക്കാപ്പം ഉണ്ടാകും. ഇതാണ് യഥാർഥ സൗഹൃദം എന്ന അടിക്കുറിപ്പോടെ ബീൻബാഗ് ജെആർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ആണ് ഇതുവരെ ഈ വീഡിയോ കണ്ടത്. 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'