ഒരു മേശയില്‍ നിറയെ മിഠായിവച്ചശേഷം അച്ഛന്‍ കുഞ്ഞുങ്ങളെ അതിന് മുന്നില്‍ ഇരുത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

കുരുന്നുകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവിടെയിതാ തങ്ങള്‍ക്ക് ഇഷ്ടമുള്ള മിഠായി കട്ടെടുത്ത് കഴിക്കുന്ന രണ്ട് കുരുന്നുകളുടെ വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. 

ഒരു മേശയില്‍ നിറയെ മിഠായിവച്ചശേഷം അച്ഛന്‍ കുഞ്ഞുങ്ങളെ അതിന് മുന്നില്‍ ഇരുത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം താനും അമ്മയും ഉടന്‍ തന്നെ മടങ്ങിവരുമെന്നും അതുവരെ മിഠായി എടുക്കരുതെന്നും അച്ഛന്‍ കുട്ടികളോട് പറഞ്ഞു. അതിനു ശേഷം അദ്ദേഹം അവിടെ നിന്നും പോയി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ പരസ്പരം കള്ളച്ചിരിയോടെ നോക്കുന്നതും കണ്ണുകള്‍ കൊണ്ട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 

തൊട്ടടുത്ത നിമിഷം ഇരുവരും മിഠായികള്‍ ഓരോന്നായി എടുത്ത് കഴിക്കുന്നതും സന്തോഷത്തോടെ തലകുലുക്കി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ബ്ലോഗറായ ജോര്‍ദാന്‍ ഷെറീന്‍ ആണ് കുട്ടികളുടെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

Scroll to load tweet…

സംഭവം പല ട്വിറ്റര്‍ പേജുകളും പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും കമന്‍റുകള്‍ ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്നാണ് പലരുടെയും കമന്‍റ്. 

Scroll to load tweet…

Also Read: കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് നടി സുമ ജയറാം