നായയുടെ നെറ്റിയിൽ ലിംഗാകൃതിയിലുള്ള അടയാളം; വെെറലായി ചിത്രങ്ങൾ

Web Desk   | Asianet News
Published : Mar 09, 2020, 10:16 AM ISTUpdated : Mar 09, 2020, 10:37 AM IST
നായയുടെ നെറ്റിയിൽ ലിംഗാകൃതിയിലുള്ള അടയാളം; വെെറലായി ചിത്രങ്ങൾ

Synopsis

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കഴി‍ഞ്ഞപ്പോൾ നിരവധി പേരാണ്  നെെട്രോയുടെ നെറ്റിയിലെ ലിംഗാകൃതിയിലുള്ള അടയാളത്തെ കുറിച്ച് കമന്റ് ചെയ്തതു. 

രണ്ട് വയസുള്ള നൈട്രോ എന്ന ക്യൂട്ട് നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നെെട്രോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നെറ്റിയിൽ ലിംഗാകൃതിയിലുള്ള അടയാളമാണ് നെെട്രോയെ മറ്റ് നായ്ക്കളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. തന്റെ ഒരു സുഹൃത്ത് നെെട്രോയുടെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. 

വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വെെറലായത്. നെെട്രോയുടെ നെറ്റിയിലെ ആ അടയാളം ശ്രദ്ധിച്ചിരുന്നില്ലെന്നും വളര്‍ത്തുനായയുടെ ഉടമ മെറിഡിത്ത് വൈറ്റ് പറഞ്ഞു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കഴി‍ഞ്ഞപ്പോൾ നിരവധി പേരാണ് നെെട്രോയുടെ നെറ്റിയിലെ ലിംഗാകൃതിയിലുള്ള അടയാളത്തെ കുറിച്ച് കമന്റ് ചെയ്തതു. 

വീട്ടിലെ ഒരു കുടുംബാം​ഗത്തെ പോലെയാണ് അവൻ നമുക്ക്. നെെട്രോ എപ്പോഴും വളരെ സന്തോഷവാനാണ്.  നെെട്രോ രണ്ടാമത്തെ നായയാണ്. ഇതിന് മുമ്പും ഞങ്ങളൊരു നായയെ വളർത്തിയിരുന്നു. ചില അസുഖങ്ങൾ ബാധിച്ചാണ് ആ നായ ചത്തതെന്ന് മെറിഡിത്ത് പറയുന്നു. ലോകത്തിലെ ഏറ്റവും സുന്ദരനായ നായ നെെട്രോ ആണെന്നാണ് കരുതുന്നതെന്നും മെറിഡിത്ത് പറഞ്ഞു. മെറിഡിത്തും കുടുംബവും വർഷങ്ങളായി ടെക്സസിലാണ് താമസിക്കുന്നത്.

 നൈട്രോയെ കൂടാതെ, മറ്റൊരു നായയെ കൂടി ഞങ്ങൾ വളർത്തുന്നുണ്ട്. ജാക്ക് എന്നാണ് അവന്റെ പേര്. അത് കൂടാതെ മൂന്ന് പൂച്ചകളെയും ഒരു തത്തയെയും വളർത്തി വരുന്നു. സ്മോക്കി, റെബൽ, ബെവോ എന്നതാണ് പൂച്ചകളുടെ പേര്. ചാർലി എന്നാണ് തത്തയുടെ പേര്. നെെട്രോയുടെ ഏറ്റവും അടുത്ത സുഹൃത്ത് തത്തയാണെന്നും മെറിഡിത്ത് പറഞ്ഞു. 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ