പൊടിയുപ്പിൽ കഞ്ഞിവെള്ളവും നാരങ്ങാനീരും ചേർത്താൽ അത് നീലനിറമാകുന്നത് എന്തുകൊണ്ട് ? ഉപ്പിൽ വിഷമുണ്ടോ; ഡോക്ടർ പറയുന്നത്

By Web TeamFirst Published Sep 3, 2019, 2:13 PM IST
Highlights

നാരങ്ങാനീരും കഞ്ഞിവെള്ളവും ചേർത്ത വെള്ളത്തിൽ പൊടിയുപ്പ് ഇടുമ്പോൾ അത് പെട്ടെന്ന് നീല നിറമായി മാറുന്നു. ഇത് വിഷമാണെന്നും പറയുന്നു?. ഈ നീലനിറം എന്താണ് ?. ഇതിന് പിന്നിലെ സത്യമെന്താണെന്ന് ഡോ. രാജേഷ് കുമാർ പറയുന്നു.

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പൊടിയുപ്പിനെ കുറിച്ച് ഒരു വീഡിയോ പ്രചരിക്കുന്നു. പൊടിയുപ്പ് വിഷമാണ് എന്നാണ് ആ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോയിൽ നാരങ്ങാനീരും കഞ്ഞിവെള്ളവും ചേർത്ത വെള്ളത്തിൽ പൊടിയുപ്പ് ഇടുമ്പോൾ അത് പെട്ടെന്ന് നീല നിറമായി മാറുന്നു. ഇത് വിഷമാണെന്നും പറയുന്നു?. ഈ നീലനിറം എന്താണ് ?. ഇതിന് പിന്നിലെ സത്യമെന്താണെന്ന് ഡോ. രാജേഷ് കുമാർ പറയുന്നു.

 പൊടിയുപ്പില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് പരീക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. ആദ്യം ഒരു പ്ലേറ്റിലേക്ക് പകുതി നാരങ്ങ മുറിച്ചിട്ട് നാരങ്ങ നീര് ചേര്‍ക്കുകയാണ്. എന്നിട്ട് അതിലേക്ക് അയാള്‍ കഞ്ഞിവെള്ളം ചേര്‍ക്കുന്നു. ഇതും രണ്ടു കൂടി നല്ല പോലെ ഇളക്കിയ ശേഷം ഒരു ടീസ്പൂണ്‍ പൊടിയുപ്പ് ഇതിലേക്ക് ഇടുകയാണ്. ഇട്ട ഉടന്‍ തന്നെ ഇതിലേക്ക് നീലം നിറം പടരുന്നത് വീഡിയോയിൽ കാണാം.

 നീലനിറം എന്ന് പറയുന്നത് പൊടിയുപ്പിലുള്ള വിഷമാണെന്നും മാലിന്യമാണെന്നും ഇത് രണ്ടും കൂടി ചേര്‍ന്നിട്ടുള്ള നീല നിറമാണ് കാണുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അതിന് ശേഷം പ്ലേറ്റിന്റെ മറ്റൊരു വശത്ത് കല്ലുപ്പ് ഇടുകയും നിറവ്യത്യാസം കാണുന്നില്ലെന്നും അത് കൊണ്ട് പൊടിയുപ്പിനെക്കാളും കല്ലുപ്പാണ് നല്ലതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പൊടിയുപ്പില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. 

പൊടിയുപ്പിനകത്ത് സര്‍ക്കാരിന്റെ അനുമതിയോടെ കൂടി തന്നെ് അയഡിന്‍ ചേര്‍ത്തിട്ടുണ്ട്. അയഡിന്‍ ചേര്‍ക്കാന്‍ കാരണം, നമ്മുടെ ശരീരത്തിലേക്ക് പ്രത്യേകിച്ച് കടലോര മേഖലയില്‍ നിന്നും അകന്ന് ജീവിക്കുന്നവര്‍ക്കും പര്‍വ്വതങ്ങളോട് ചേര്‍ന്ന് പ്രദേശത്ത് താമസിക്കുന്നവര്‍ക്കും അവരുടെ ശരീരത്തില്‍ അയഡിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

അയഡിന്‍ ശരീരത്തില്‍ കുറയുന്നത് കൊണ്ട് തൈറോയ്ഡിന്റെ പ്രവര്‍ത്തനം കുറയുകയും ശരീരത്തില്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ വരികയും ചെയ്യും. അത് കൊണ്ട് തന്നെ 80കളുടെ അവസാനമാണ് സര്‍ക്കാര്‍ നിയമപ്രകാരമായി അയഡിന്‍ ചേര്‍ത്തിട്ടുള്ള പൊടിയുപ്പ് കൊണ്ട് വരികയുണ്ടായി. ഇന്ന് രാജ്യത്തുള്ള ഭൂരിപക്ഷം പ്രദേശത്തും ഉപയോഗിക്കുന്നത് പൊടിയുപ്പ് തന്നെയാണ്. 

ജനങ്ങള്‍ക്ക് ശരീരത്തില്‍ ഏറ്റവും അത്യാവശ്യമുള്ള അയഡിന്‍ ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തന്നെ നടപ്പാക്കിയിട്ടുള്ള പ്രോജക്ടന്റെ ഭാഗമാണ് അയഡയ്‌സ് ഗ്രൂപ്പ്.( പൊടിയുപ്പില്‍ അയഡിന്‍ ചേര്‍ത്തിട്ട് ലഭ്യമാക്കുന്ന രീതി). എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് കല്ലുപ്പിലും അയഡിന്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ പൊടിയുപ്പില്‍ ചേര്‍ത്തിട്ടുള്ള അയഡിന്‍ ഈ കഞ്ഞിവെള്ളവുമായി പ്രവര്‍ത്തിക്കുന്ന റിയാക്ഷനാണ്  വീഡിയോയില്‍ കണ്ടതെന്ന് ഡോ. രാജേഷ് പറയുന്നു.

കഞ്ഞിവെള്ളത്തില്‍ ഏറ്റവും കൂടുതലായി ഉള്ളത് സാറ്റാര്‍ച്ചാണ്. സാറ്റാര്‍ച്ച് എന്ന് പറയുന്നത് കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവാണ്. ഈ സാറ്റാര്‍ച്ച് ഈ അയഡിനുമായി പ്രവർത്തിച്ചാണ് സിടി കോമ്പോണ്ട് എന്ന് പറയുന്ന പ്രത്യേക ഒരു സംയുക്തം ഉണ്ടാകുന്നത്. ഈ സംയുക്തത്തിന്റെ നിറമാണ് നീല എന്ന് പറയുന്നത്. അയഡിന്‍ ചേര്‍ത്തിട്ടുള്ള ഉപ്പ് കഞ്ഞിവെള്ളത്തിലേക്ക് ഇടുകയാണെങ്കില്‍ അല്‍പം സമയം എടുത്തതിന് ശേഷം മാത്രമേ ഈ നീലനിറം കാണുകയുള്ളൂ.

കഞ്ഞിവെള്ളത്തിനോട് കൂടി സിട്രിക് ആസിഡ് ചേര്‍ക്കുകയാണ്. (നാരങ്ങ നീര് ചേര്‍ക്കുകയാണ്). ഈയൊരു കോമ്പിനേഷന്‍ സിട്രിക് ആസിഡ് എന്ന് പറയുന്നത് ഇവിടെയാരു രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഈ റിയാക്ഷനെ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നുവെന്നും ഡോ.രാജേഷ് പറഞ്ഞു.  

അത് കൊണ്ട് തന്നെയാണ് കഞ്ഞിവെള്ളത്തിനൊപ്പം നാരങ്ങ ചേര്‍ത്തിട്ടുള്ള വെള്ളത്തിനകത്തേക്ക് ഉപ്പിടുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെയാണ് നീലനിറം വ്യാപിക്കുന്നത്. ഉപ്പിന് നീല നിറം വരുമ്പോള്‍ പലരും ഒന്ന് പേടിച്ച് പോകും. ഒരുപക്ഷേ വീഡിയോ പ്രചരിച്ചവരും ഇത് തന്നെയാണ് ഉദ്ദേശിക്കുന്നത്. പൊടിയുപ്പില്‍ നീലനിറം ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്നും ഡോ. രാജേഷ് പറയുന്നു.....

click me!