കാമുകിയെ ഒഴിവാക്കുന്നതിന് കാമുകൻ പറഞ്ഞ കാരണം; ഓഡിയോ ക്ലിപ് വൈറല്‍...

Published : Oct 29, 2023, 01:52 PM IST
കാമുകിയെ ഒഴിവാക്കുന്നതിന് കാമുകൻ പറഞ്ഞ കാരണം; ഓഡിയോ ക്ലിപ് വൈറല്‍...

Synopsis

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ വേണ്ടെന്ന് വരികില്‍ പോലും അത് അംഗീകരിക്കാനും മനസിലാക്കാനുമുള്ള മനസ് അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകേണ്ടതുണ്ട്. ഈയൊരു മാനസിക പാകത ഇല്ലായ്മയുടെ ഫലമാണ് ബ്രേക്കപ്പുകള്‍ക്ക് പിന്നാലെയുണ്ടാകുന്ന അക്രമങ്ങള്‍. 

പ്രണയബന്ധം അവസാനിപ്പിക്കുമ്പോള്‍ പലപ്പോഴും അത് വലിയ പൊട്ടിത്തെറികളിലേക്കും, ചില സമയങ്ങളിലെങ്കിലും അതിക്രമങ്ങളിലേക്കുമെല്ലാം എത്താറുണ്ട്. രണ്ട് പേര്‍ തങ്ങള്‍ തമ്മിലുള്ള ധാരണയില്‍ നിന്ന് പിൻവാങ്ങുമ്പോള്‍ അത് പരമാവധി പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെയാകുന്നതാണ് ഏറ്റവും ആരോഗ്യകരം.

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ വേണ്ടെന്ന് വരികില്‍ പോലും അത് അംഗീകരിക്കാനും മനസിലാക്കാനുമുള്ള മനസ് അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകേണ്ടതുണ്ട്. ഈയൊരു മാനസിക പാകത ഇല്ലായ്മയുടെ ഫലമാണ് ബ്രേക്കപ്പുകള്‍ക്ക് പിന്നാലെയുണ്ടാകുന്ന അക്രമങ്ങള്‍. 

ഇപ്പോഴിതാ ഏറെ വ്യത്യസ്തമായൊരു ബ്രേക്കപ്പ് സന്ദേശമാണ് സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധ നേടുന്നത്. കാമുകിയോട് ബ്രേക്കപ്പ് പറയുകയാണ് കാമുകൻ. ഇതിനിടെ കാമുകിയുടെ പോരായ്മയായി താൻ കാണുന്ന പലതും ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. 

കൂട്ടത്തില്‍ പരാമര്‍ശിച്ചൊരു കാര്യമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. കാമുകിക്ക് മോമോസ് വലിയ ഇഷ്ടമാണെന്നും അതിനാല്‍ എല്ലാ ദിവസവും അത് കഴിച്ച്, വയറ് കുറയ്ക്കാനുള്ള വ്യായാമവും ചെയ്ത് താൻ കഷ്ടപ്പെടുകയാണെന്നുമെല്ലാമാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ഒരു പ്ലേറ്റ് മോമോസില്‍ എത്ര കലോറി അടങ്ങിയിരിക്കുന്നു എന്ന് കൂടി ഇദ്ദേഹം കൃത്യമായി പറയുന്നുണ്ട്.

ഇതൊക്കെയൊരു കാരണമാണോ, അല്ലെങ്കില്‍ ഇതാണോ ഇദ്ദേഹത്തിന്‍റെ വലിയ പ്രശ്നം എന്നെല്ലാം വൈറലായ ഓഡിയോ ക്ലിപ് കേട്ട് അതിശയിച്ചിരിക്കുന്ന ആളുകള്‍ക്കിടയിലേക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു സിനിമാസീൻ കൂടി എത്തിയിരിക്കുകയാണ്. 

ഓഡിയോ ക്ലിപ്പിലെ കാമുകൻ പറയുന്നത് പോലെ തന്നെ കാമുകിയുടെ മോമോസ് തീറ്റയെ വിമര്‍ശിച്ച ശേഷം ബ്രേക്കപ്പ് പറയുന്ന കാമുകനെയാണ് ഈ സിനാമാ സീനില്‍ കാണുന്നത്. ഇത് അങ്ങനെ തന്നെ കോപ്പി ചെയ്താണോ വൈറല്‍ ഓഡിയോ ക്ലിപ്പിലെ കാമുകൻ പറഞ്ഞിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പലരുടെയും സംശയം. 

ഓഡിയോ ക്ലിപ്പും സിനിമാരംഗവും...

 

Also Read:- ബാത്ത്‍റൂമിനകത്ത് പേടിപ്പെടുത്തും കൂറ്റൻ പല്ലി; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ