Latest Videos

വന്ധ്യതയ്ക്ക് ചികിത്സിച്ച ഡോക്ടര്‍ സ്വന്തം ബീജം കുത്തിവച്ചു; കേസുമായി സ്ത്രീ...

By Web TeamFirst Published Oct 28, 2023, 9:35 PM IST
Highlights

വന്ധ്യതാചികിത്സയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വന്ധ്യതയ്ക്ക് തന്നെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. 

പ്രത്യുത്പാദനശേഷിക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുകയും ഇതുമൂലം സന്താനോത്പാദനം നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വന്ധ്യത. സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണ് വന്ധ്യത. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് വന്ധ്യതയ്ക്ക് പല തരത്തിലുള്ള ചികിത്സകളും ലഭ്യമാണ്. ഈ ചികിത്സാസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരും സന്തോഷകരമായ ഫലം സ്വന്തമാക്കുന്നവരും ഇന്ന് ഏറെയാണ്. 

ഇപ്പോഴിതാ വന്ധ്യതാചികിത്സയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വന്ധ്യതയ്ക്ക് തന്നെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. 

അമേരിക്കയിലെ വാഷിംഗ്‍ടണിലാണ് സംഭവം. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ധ്യതയ്ക്ക് തന്നെ ചികിത്സിച്ച ഡോക്ടര്‍ താനറിയാതെ അദ്ദേഹത്തിന്‍റെ ബീജം തന്നില്‍ കുത്തിവച്ചുവെന്നാണ് സ്ത്രീ ആരോപിക്കുന്നത്. ഷാരോണ്‍ ഹായെസ് എന്ന അറുപത്തിയേഴുകാരിയാണ് കേസ് നല്‍കിയിരിക്കുന്നത്. 

ചികിത്സയിലൂടെ ഇവര്‍ക്ക് ജനിച്ചത് ഒരു പെണ്‍കുഞ്ഞായിരുന്നു. അവള്‍ വളര്‍ന്ന് മുപ്പത്തിമൂന്ന് വയസായി. മാസങ്ങള്‍ക്ക് മുമ്പ് ഈ പെണ്‍കുട്ടി തന്‍റെ 'ബയോളജിക്കല്‍ ഫാദര്‍' അഥവാ ശരിയായ പിതാവിനെ കണ്ടെത്താൻ ശ്രമം നടത്തുകയും ഡിഎൻഎ പരിശോധനയടക്കം ചെയ്യുകയും ചെയ്തു. ഈ അന്വേഷണത്തിനൊടുവിലാണ് ഡോക്ടറാണ് അച്ഛനെന്ന് കണ്ടെത്തപ്പെട്ടത്. 

തന്‍റെ ഡിമാൻഡുകള്‍ അനുസരിച്ച്, അ‍ജ്ഞാതനായൊരു ബീജദാതാവിനെ കണ്ടെത്തി എന്നാണത്രേ അന്ന് ഡോക്ടര്‍ ഷാരോണിനോടും ഭര്‍ത്താവിനോടും പറഞ്ഞിരുന്നത്. തനിക്ക് അത്തരത്തില്‍ ബീജദാതാവിനെ കുറിച്ച് ചില കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഷാരോണ്‍ പറയുന്നു.

എന്നാല്‍ കനത്ത തുക ഫീസായി വാങ്ങി ഡോക്ടര്‍ നടത്തിയ ചികിത്സ ഒരു വഞ്ചനയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അതിനാലാണ് നിയമനടപടി ആവശ്യപ്പെടുന്നത് എന്നും ഷാരോണ്‍ അറിയിക്കുന്നു. ഇതിനിടെ ഡോക്ടര്‍ മറ്റ് പലര്‍ക്കും ഇത്തരത്തില്‍ ബീജദാനം നടത്തിയതായും ഷാരോണിന്‍റെ മകള്‍ കണ്ടെത്തി. 16 അര്‍ധസഹോദരങ്ങളെയാണ് ഇങ്ങനെ ഷാരോണ്‍ കണ്ടെത്തിയിരിക്കുന്നത്. 

Also Read:- ഇൻഫ്ളുവൻസറുടെ മരണം ദുരൂഹതയാകുന്നു; വിശദീകരണം ആവശ്യപ്പെട്ട് ആരാധകര്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!