അസാധാരണമായ വലുപ്പമുള്ളൊരു പല്ലിയാണ് വീഡിയോയില്‍ കാണുന്നത്. ഇത് പല്ലി തന്നെയാണോ എന്ന് സംശയം തോന്നാം അത്രയും വലുപ്പമുണ്ട്. പക്ഷേ വീഡിയോ പങ്കുവച്ചവര്‍ ഇത് പല്ലിയാണെന്ന് തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ ചില വീഡിയോകള്‍ പക്ഷേ നമ്മെ വല്ലാതെ അതിശയപ്പെടുത്തുകയോ ആകാംക്ഷയിലോ കൗതുകത്തിലോ ആക്കുകയുമെല്ലാം ചെയ്യാം. നമ്മള്‍ നേരില്‍ കണ്ടോ, അറിഞ്ഞോ, അനുഭവിച്ചിട്ടോ ഇല്ലാത്ത കാര്യങ്ങള്‍ കാണുമ്പോഴാണ് ഏറെയും ഇങ്ങനെ തോന്നുക.

ഇപ്പോഴിതാ ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണൊരു വീഡിയോ. ചിലര്‍ക്ക് ഇത് കണ്ടിരിക്കാൻ തന്നെ പ്രയാസമായിരിക്കും. പ്രത്യേകിച്ച് എട്ടുകാലി, പാറ്റ, വണ്ട്, പല്ലി പോലുള്ള ജീവികളോടെല്ലാം പേടിയുള്ളവര്‍ക്ക്. എങ്കിലും കണ്ടാല്‍ നമുക്ക് അതിശയം തോന്നുമിത്. 

മറ്റൊന്നുമല്ല അസാധാരണമായ വലുപ്പമുള്ളൊരു പല്ലിയാണ് വീഡിയോയില്‍ കാണുന്നത്. ഇത് പല്ലി തന്നെയാണോ എന്ന് സംശയം തോന്നാം അത്രയും വലുപ്പമുണ്ട്. പക്ഷേ വീഡിയോ പങ്കുവച്ചവര്‍ ഇത് പല്ലിയാണെന്ന് തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

തായ്‍ലാൻഡില്‍ അവധിയാഘോഷിക്കാനെത്തിയ ഒരു സംഘത്തിനാണ് ഈ വ്യത്യസ്തമായ അനുഭവമുണ്ടായിരിക്കുന്നത്. ഒരു ഹോട്ടല്‍ മുറിയില്‍ ടൂറിസ്റ്റ് സംഘം മുറിയെടുത്തു. ഇതിനിടെ സംഘത്തിലൊരാള്‍ ഫ്രഷ് ആകുന്നതിനായി ബാത്ത്റൂമില്‍ കയറിയപ്പോള്‍ ബാത്ത്‍ടബ്ബിനകത്താണത്രേ കൂറ്റൻ പല്ലിയെ ആദ്യം കണ്ടത്.

ഭയന്നുപോയ ഇയാള്‍ പെട്ടെന്ന് തന്നെ മറ്റുള്ളവരെ വിവരമറിയിക്കുകയും അവര്‍ ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലിലെ ഒരു ജീവനക്കാരൻ ടവലുപയോഗിച്ച് പല്ലിയെ പിടികൂടാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എത്ര ശ്രമിച്ചിട്ടും ഭമൻ പല്ലി പിടികൊടുക്കുന്നില്ല. ഇതിനിടെ മിന്നായം പോലെ ഭീമൻ പല്ലിയെ നമുക്ക് കാണാം. 

അസാധാരണമായ സൈസും നീളൻ നാക്കും വേഗതയുമെല്ലാം നമ്മെ പേടിപ്പെടുത്തുന്നതാണ്. എന്തായാലും അപ്രതീക്ഷിതമായി ഒരു ഹോട്ടല്‍ മുറിയിലൊക്കെ ഇങ്ങനെയൊരെണ്ണത്തിനെ കാണേണ്ടി വന്നാല്‍ അത് നിസാരമായ പേടിയല്ല ഉണ്ടാക്കുകയെന്ന് വീഡിയോ കണ്ടവരും കമന്‍റിലൂടെ പറയുന്നു. 

വൈറലായ വീഡിയോ...

View post on Instagram

Also Read:- ഒറ്റയടിക്ക് ആറര കോടി രൂപ ബാങ്കില്‍ നിന്ന് പിൻവലിച്ച് കോടീശ്വരൻ; എണ്ണിയെണ്ണി കൈ കുഴഞ്ഞ് ജീവനക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo