അമ്മ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് ആ സമ്മാനം മകളെ തേടിയെത്തിയത്; സമ്മാനപ്പൊതി തുറന്നപ്പോൾ മകൾ കണ്ടത്...

By Web TeamFirst Published Mar 16, 2019, 2:20 PM IST
Highlights

അമ്മ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് ആ സമ്മാനപ്പൊതി മകൾക്ക് കിട്ടിയത്. അമ്പരപ്പോടെയാണ് മകൾ ആ സമ്മാനപ്പൊതി തുറന്നത്. ഒരു ജോഡി വിവാഹ ഷൂ ആയിരുന്നു അമ്മ സമ്മാനമായി കരുതി വച്ചിരുന്നത്. അമ്മയ്ക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ അമ്മ ഷൂവിന്റെ സോളില്‍ കുറിച്ചിരുന്നുവെന്ന് മകൾ പറയുന്നു. 

മകളുടെ വിവാഹനാൾ വരെ ജീവിച്ചിരിക്കില്ലെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. മകൾക്ക് വിവാഹ സമ്മാനം എന്തെങ്കിലും നൽകണമെന്ന് ആ അമ്മയ്ക്ക് അതിയായ ആ​ഗ്രഹമുണ്ടായിരുന്നു. അതിനാൽ മകള്‍ക്കായി ഒരു രഹസ്യസമ്മാനം ആ അമ്മ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. അമ്മ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് ആ സമ്മാനപ്പൊതി മകൾക്ക് കിട്ടിയത്. അമ്പരപ്പോടെയാണ് മകൾ ആ സമ്മാനപ്പൊതി തുറന്നത്. 

 ഒരു ജോഡി വിവാഹ ഷൂ ആയിരുന്നു അമ്മ സമ്മാനമായി കരുതി വച്ചിരുന്നത്. അമ്മയ്ക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ അമ്മ ഷൂവിന്റെ സോളില്‍ കുറിച്ചിരുന്നുവെന്ന് മകൾ പറയുന്നു. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടിയാണ് അമ്മയുടെ ഈ ​ഗിഫ്റ്റ് സൂക്ഷിക്കുന്നതെന്നും മകൾ പറഞ്ഞു. യുകെയിലാണ് സംഭവം. 

ലെസ്റ്റര്‍ഷെയറിലെ എമ്മ എന്ന യുവതിയ്ക്കാണ് സമ്മാനം കിട്ടിയത്. 2016ല്‍ എമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഈ ചടങ്ങിന് ശേഷമാണ് എമ്മയുടെ അമ്മയ്ക്ക് ക്യാൻസറാണെന്ന കാര്യം അറിയുന്നത്. അതിന് ശേഷമാണ് മരിച്ചതും. കഴിഞ്ഞാഴ്ച്ചയാണ് അമ്മയുടെ സമ്മാനം എമ്മയെ തേടി എത്തിയത്. അമ്മയ്ക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ ഷൂവിൽ കുറിച്ചിട്ടുണ്ടായിരുന്നു.

നിന്റെ വിവാഹമല്ലേ, വിവാഹ ദിനത്തില്‍ ഒരു സമ്മാനം തരണമെന്ന് എനിക്ക് ഒരുപാട് ആ​ഗ്രഹമുണ്ടായിരുന്നു. ഈ വിവാഹ ഷൂവാണ് സമ്മാനമായി നൽകുന്നത്. നീ സന്തോഷത്തോടെ ഈ സമ്മാനം വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണല്ലോ ഇന്ന്. സ്‌നേഹത്തോടെ ഞാന്‍ നിന്നെ ആലിംഗനം ചെയ്യുന്നു. നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് അമ്മ ഷൂവിൽ കുറിച്ചിട്ടുണ്ടായിരുന്നു. 

ഇങ്ങനെയൊരു സമ്മാനത്തെപ്പറ്റി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്റെ പ്രതിശ്രുത വരന് ഇതിനേക്കുറിച്ചറിയാമായിരുന്നു. സമ്മാനം ലഭിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ആ ഷൂസ് എക്‌സ്ട്രാ സ്‌പെഷ്യലാണ്. കാരണം അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അമ്മ കുടുംബാംഗങ്ങള്‍ക്കു വേണ്ടി കത്തുകളെഴുതുമായിരുന്നു. പക്ഷേ അങ്ങനെയൊരു കത്ത് എനിക്ക് ലഭിക്കുന്നതിനു മുന്‍പേ അമ്മ ഈ ലോകത്തില്‍ നിന്ന് പോയി. അതുകൊണ്ടു തന്നെ ഈ സമ്മാനം വിലപ്പെട്ടതാണെന്ന് എമ്മ പറയുന്നു.

എമ്മയുടെ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഷൂ ഒരുക്കി നല്‍കിയ ലേസ് ആന്‍ഡ് ലൗ എന്ന ഓണ്‍ലൈന്‍ ഷോപ്പ് അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷൂവിന്റെ ചിത്രവും അതിന് പിന്നിലെ കഥ‌യും പങ്കുവച്ചു. അതിന് ശേഷമാണ് ഈ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. ഈ സമ്മാനം ഒരുക്കാന്‍ എമ്മയുടെ അമ്മ തങ്ങളെ സമീപിച്ചതിനെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ...

ഈ ഷൂസിന് പിന്നിൽ അതിയശിപ്പിക്കുന്നൊരു കഥയുണ്ട്. ഈ ഷൂസ് വാങ്ങാനായി എമ്മയുടെ അമ്മ കുറച്ചു തുക ഡിപ്പോസിറ്റ് ചെയ്തിരുന്നു. ആരുമറിയാതെ എമ്മയുടെ അമ്മ ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു. ഷൂവിന്റെ മുഴുവന്‍ തുക നല്‍കുകയും ചെയ്തു. ഷൂവിന്റെ സോളില്‍ എഴുതാനുള്ള ഒരു സന്ദേശവും ഞങ്ങളെ ഏല്‍പ്പിച്ചു.

 ഈ സമ്മാനം എമ്മയുടെ കയ്യിൽ കിട്ടിയതിന് ശേഷമാണ് അമ്മ ഒരുക്കിയ ഈ സര്‍പ്രൈസിനെ പറ്റി എമ്മ അറിയുന്നത്. എന്റെ അമ്മയുടെ ജീവൻ പോലെ തന്നെ വിലപ്പെട്ടതാണ് ഈ സമ്മാനവുമെന്ന് എമ്മ പറയുന്നു. 

click me!